2026 നിയമസഭ തെരഞ്ഞെടുപ്പില്‍ അടൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി സിവി ശാന്തകുമാറിന് വിജയം. 10332 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി സിവി ശാന്തകുമാറിന് 66153 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാര്‍ഥി പ്രിജി കണ്ണന് 55821 വോട്ടുകളും,

അടൂർ: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ അടൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി സിവി ശാന്തകുമാറിന് വിജയം. 10332 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി സിവി ശാന്തകുമാറിന് 66153 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാര്‍ഥി പ്രിജി കണ്ണന് 55821 വോട്ടുകളും, എൻഡിഎ സ്ഥാനാര്‍ഥി പന്തളം പ്രതാപൻ 26337 വോട്ടുകളും നേടി. അടൂർ താലൂക്കിൽ ഉൾപ്പെടുന്ന അടൂർ നഗരസഭ, പന്തളം നഗരസഭ, പന്തളം തെക്കേക്കര, തുമ്പമൺ, കൊടുമൺ, ഏഴംകുളം, ഏറത്ത്, പള്ളിക്കൽ, കടമ്പനാട് എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്ന നിയമസഭാമണ്ഡലമാണ്.

Add Asianetnews as a Preferred SourcegooglePreferred

2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഐ നേതാവ് ചിറ്റയം ഗോപകുമാർ കേവലം 607 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ് നേതാവ് പന്തളം സുധാകരനെ തോൽപ്പിച്ചത്. ചിറ്റയം ഗോപകുമാറിന് 63,501 വോട്ടുകളും പന്തളം സുധാകരന് 62,894 വോട്ടുകളും ബിജെപി സ്ഥാനാർഥി കെകെ ശശിക്ക് 6,210 വോട്ടുകളുമാണ് ലഭിച്ചത്. വളരെ കുറഞ്ഞ വോട്ടുകൾക്കായിരുന്നു മണ്ഡലം ചിറ്റയം ഗോപകുമാർ പിടിച്ചെടുക്കുന്നത്. ‌

2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 25,460 എന്ന വൻ ഭൂരിപക്ഷത്തിൽ വിജയിച്ച എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന ചിറ്റയം ഗോപകുമാറിന് 2021ൽ 2,919ൻ്റെ ഭൂരിപക്ഷമായിരുന്നു നേടാനായത്. ബിജെപി സ്ഥാനാർ‌ഥി പന്തളം പ്രതാപന് 23,980 വോട്ടുകളും നേടാൻ സാധിച്ചിരുന്നു. ഭൂരിപക്ഷം കുത്തനെ കുറഞ്ഞത് ഇടത് മുന്നണിക്ക് തിരിച്ചടിയായിരുന്നു. സിപിഐയിലെ ടേം വ്യവസ്ഥയിൽ, ഇക്കുറി മത്സരിക്കാത്ത സിറ്റിങ് എംഎൽഎക്ക് പകരം വനിതാ സ്ഥാനാർഥി പ്രജി കണ്ണന് സ്ഥാനാർഥിത്വം നൽകിയായിരുന്നു.