ഇടുക്കി: മൂന്നാറിൽ വോട്ടർമാരെ സ്വാധീനിക്കാൻ മദ്യവിതരണം നടത്തിയ യുഡിഎഫ് സ്ഥാനാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിവാസൽ പഞ്ചായത്ത് അഞ്ചാം വാർഡിൽ മത്സരിക്കുന്ന എസ് സി രാജയും രണ്ട് സുഹൃത്തുക്കളുമാണ് പൊലീസിന്റെ പിടിയിലായത്. പോതമേട്ടിലെ റിസോർട്ടിലായിരുന്നു മദ്യ സത്കാരം നടത്തിയത്. ഇവരിൽ നിന്ന് മദ്യവും ഒഴിഞ്ഞ മദ്യ കുപ്പികളും പിടിച്ചെടുത്തു. തോട്ടം മേഖലയിൽ പണവും മദ്യവും നൽകി വോട്ടർമാരെ സ്വാധീനിക്കുന്നതായി ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നേതാവും അണികളും പിടിയിലായത്.