ചാലക്കുടി നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി സനീഷ്കുമാർ ജോസഫ് 23,156 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

ചാലക്കുടി : 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ ചാലക്കുടി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി സനീഷ്കുമാർ ജോസഫിന് വിജയം 23156 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത്. ജയിച്ച സനീഷ്കുമാർ ജോസഫിന് 71202 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാര്‍ഥി ബിജു എസ് ചിറയത്ത് 48046 വോട്ടുകളും, എൻഡിഎ സ്ഥാനാര്‍ഥി ചാർളി പോൾ 16030 വോട്ടുകളും നേടി.

Add Asianetnews as a Preferred SourcegooglePreferred

തൃശ്ശൂർ ജില്ലയിലെ ചാലക്കുടി നഗരസഭയും ചാലക്കുടി താലൂക്കിലെ അതിരപ്പിള്ളി, കാടുകുറ്റി, കൊടകര കോടശ്ശേരി, കൊരട്ടി, മേലൂർ, പരിയാരം എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ചാലക്കുടി നിയമസഭാമണ്ഡലം.

സ്ഥാനാർഥി ചർച്ചകളിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഇടം പിടിച്ചിരുന്നു. കോണ്‍ഗ്രസ് കൗണ്‍സിലറായ ബിജു ചിറയത്തിനെ അടർത്തിയെടുത്ത് മുന്നണി സ്ഥാനാർഥിയാക്കിയാണ് കേരളാ കോൺഗ്രസ് മത്സരത്തെ നേരിട്ടിരുന്നത്. ശക്തമായ ഇടത് വേരോട്ടമുള്ള മണ്ഡലമായിരുന്നു ചാലക്കുടി. 2006 മുതല്‍ 2016-വരെ സിപിഎമ്മിന്റെ ബി ഡി ദേവസ്സി പ്രതിനിധീകരിച്ച നിയസഭാ മണ്ഡലമാണ് ചാലക്കുടി. പിന്നീട് നടന്ന മുന്നണി മാറ്റത്തിലാണ് കേരളാ കോൺഗ്രസ് (എം) ലേക്ക് വിട്ടുകൊടുക്കുന്നതും. 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ 1000 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു യുഡിഎഫ് സ്ഥാനാർഥി ടി. ജെ. സനീഷ് കുമാർ ജോസഫ് ചാലക്കുടിയിൽ വിജയിക്കുന്നത്.

2021- ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം

2021- ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നിലവിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി കൂടിയായ ഡോ. ആർ. ബിന്ദു (സിപിഎം) വലിയ വിജയം നേടുകയായിരുന്നു. 62,493 വോട്ടുകൾ (40.27%) നേടിയാണ് ബിന്ദു മണ്ഡലം നിലനിർത്തിയത്. യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച അഡ്വ. തോമസ് ഉണ്ണിയാടന് (കേരള കോൺഗ്രസ് ജേക്കബ്) 56,544 വോട്ടുകൾ ലഭിച്ചു. ബിജെപി സ്ഥാനാർത്ഥി മുൻ ഡിജിപി ഡോ. ജേക്കബ് തോമസ് 34,329 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി. യുഡിഎഫും എൻഡിഎയും വലിയ വോട്ട് വിഹിതം പിടിച്ചെങ്കിലും ഭൂരിപക്ഷം ഉയർത്തിക്കൊണ്ട് എൽഡിഎഫ് മണ്ഡലം നിലനിർത്തി.

പഞ്ചായത്തുകൾ എൽഡിഎഫിനൊപ്പം

മണ്ഡലത്തിൽ ഇരിങ്ങാലക്കുട നഗരസഭയും ആളൂർ പഞ്ചായത്തും മാത്രമാണ് യുഡിഎഫിനൊപ്പമുള്ളത്. കാറളം, കാട്ടൂർ, മുരിയാട്, പടിയൂർ, പൂമംഗലം, വെള്ളൂക്കര പഞ്ചായത്തുകൾ എൽഡിഎഫിനൊപ്പമാണ്.