ടി. വി. ഇബ്രാഹിം 100718 വോട്ടുകളും, പ്രധാന എതിരാളികളായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സി.പി. മുസ്തഫ 49429 വോട്ടുകളും, എന്‍ഡിഎ സ്ഥാനാര്‍ഥി പ്രേം കുമാര്‍ 23283 വോട്ടുകളും നേടി.

വള്ളിക്കുന്ന് : 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ വള്ളിക്കുന്ന് നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി ടി. വി. ഇബ്രാഹിമിന് (ലീഗ്) വന്‍ വിജയം. 51289 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ഇബ്രാഹിം വിജയിച്ചത്. ടി. വി. ഇബ്രാഹിം 100718 വോട്ടുകളും, പ്രധാന എതിരാളികളായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സി.പി. മുസ്തഫ 49429 വോട്ടുകളും, എന്‍ഡിഎ സ്ഥാനാര്‍ഥി പ്രേം കുമാര്‍ 23283 വോട്ടുകളും നേടി.

തിരൂരങ്ങാടി താലൂക്കിൽ ഉൾപ്പെടുന്ന ചേലമ്പ്ര, മൂന്നിയൂർ, പള്ളിക്കൽ, പെരുവള്ളൂർ, തേഞ്ഞിപ്പലം വള്ളിക്കുന്ന് എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് വള്ളിക്കുന്ന് നിയമസഭ മണ്ഡലം. മലപ്പുറം പാർലമെൻ്റ് മണ്ഡലത്തിൽ ഉൾപ്പെടുന്ന നിയമസഭ മണ്ഡലമാണ് വള്ളിക്കുന്ന്. മലപ്പുറം ജില്ലയിലെ യുഡിഎഫിന്റെയും മുസ്ലീം ലീഗിന്റെയും കരുത്തുറ്റ കോട്ടയായാണ് വള്ളിക്കുന്ന് നിയമസഭാ മണ്ഡലം അറിയപ്പെടുന്നത്. 2021-ലെ തെരഞ്ഞെടുപ്പിൽ 14,116 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു യുഡിഎഫ് സ്ഥാനാർഥി വിജയിച്ചത്. മലപ്പുറം ജില്ലയിലെ മുസ്ലീം ഭൂരിപക്ഷ മേഖലകളിൽ മുസ്ലീം ലീഗിനുള്ള ശക്തമായ സംഘടനാ ശൃംഖല വള്ളിക്കുന്നിലും പ്രകടമായിരുന്നു.

ലീഗിന്റെ സംഘടനാ ശക്തി എപ്പോഴും യുഡിഎഫിന് ഗുണം ചെയ്യുന്ന മണ്ഡലമാണ് വള്ളിക്കുന്ന്. വോട്ടർമാരെ കൃത്യമായി ഏകോപിപ്പിക്കുന്നതിനും വോട്ട് വിഹിതം നിലനിർത്തുന്നതിനും ലീഗിന് മണ്ഡലത്തിൽ സാധിക്കാറുണ്ട്. 2011 മുതൽ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ലീഗാണ് വള്ളിക്കുന്ന് മണ്ഡലത്തിൽ വിജയിച്ചിട്ടുള്ളത്. 2011-ലെ തിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിലെ അഡ്വ. കെ.എൻ.എ. ഖാദർ വിജയിച്ചതോടെയാണ് മണ്ഡലത്തിൽ ലീഗിന്റെ ആധിപത്യം തുടങ്ങുന്നത്. 2016-ൽ ലീഗിലെ അബ്ദുൽ ഹമീദ് മാസ്റ്റർ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച് സീറ്റ് നിലനിർത്തുകയായിരുന്നു.