പത്തനംതിട്ട: തിരുവല്ല നഗരസഭയിൽ എസ്‌ഡി‌പി‌ഐ അംഗത്തിന്റെ പിന്തുണ യുഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചു. എസ് ഡി പിഐ അംഗം സബിത സലീമിന്റേതടക്കം രണ്ട് അംഗങ്ങളുടെ അധിക പിന്തുണയാണ് യുഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്. ഇതോടെ യുഡിഎഫിന്റെ ചെയർപേഴ്സൺ സ്ഥാനാർത്ഥിയായ കോൺഗ്രസ് അംഗം ബിന്ദു ജയകുമാർ വിജയിച്ചു.