കോഴിക്കോട്ടെ ഇടത് സ്ഥാനാര്‍ത്ഥി എളമരം കരീമിനെതിരെ പരാതിയുമായി യുഡിഎഫ്, തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ അവഹേളിക്കുന്ന നടപടിയാണിതെന്ന് കാട്ടിയാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്
കോഴിക്കോട്: കോഴിക്കോട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി എളമരം കരീമിനെതിരെ പരാതിയുമായി യുഡിഎഫ്. എളമരം കരീമിന്റെ ഇൻസ്റ്റാഗ്രാം പേജിൽ നൽകിയ വീഡിയോയ്ക്ക് എതിരെയാണ് പരാതി. കോൺഗ്രസിന് ചെയ്യുന്ന വോട്ട് ബിജെപിക്ക് പോകുമെന്ന സൂചന നൽകുന്നതാണ് വീഡിയോയെന്നാണ് യുഡിഎഫിന്റെ പരാതി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ മാതൃകയിൽ "കാലു മാറുന്നവർക്ക് വോട്ട് ചെയ്യണോ "എന്ന ചോദ്യത്തോടെയാണ് വീഡിയോ തയ്യാറാക്കിയത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ അവഹേളിക്കുന്ന നടപടിയാണിതെന്ന് കാട്ടിയാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന്
പരാതി നൽകിയത്.