സി പി എമ്മിന്‍റെ ഉന്നത നേതാവിന്‍റെ മകനാണ് ഇതിന് പിന്നിൽ . വ്യാജ ഐഡി ഉണ്ടാക്കിയത് ഇയാളാണ്. പരാതി നൽകിയിട്ടും പൊലീസ് നടപടി എടുത്തിട്ടില്ലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്‍റ്
കോഴിക്കോട്: വോട്ടെണ്ണലിന് മുന്നോടിയായി വടകരയില്‍ പൊലീസ് സർവ്വകക്ഷി യോഗം വിളിച്ചു . രാവിലെ 11 മണിക്ക് വടകര ഗസ്റ്റ് ഹൗസിൽ ആണ് യോഗം. ഉത്തര മേഖല ഐ.ജിയാണ് രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചത്. ഫല പ്രഖ്യാപനത്തിന് സമാധാനം ഉറപ്പിക്കാനാണ് യോഗം കോൺഗ്രസ് സർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കും .യുഡിഎഫ് ചെയർമാൻ കെ. ബാലനാരായണൻ പങ്കെടുക്കുമെന്ന് ഡിസിസി പ്രസിഡണ്ട് പ്രവീണ്‍കുമാര്‍ അറിയിച്ചു
വ്യാജ ഐഡി ഉണ്ടാക്കി കാഫിർ പ്രയോഗം നടത്തിയ യഥാർത്ഥ പ്രതിയെ കണ്ടെത്തണം. ജില്ലയിലെ സി പി എമ്മിന്‍റെ ഉന്നത നേതാവിന്‍റെ മകനാണ് ഇതിന് പിന്നിൽ . വ്യാജ ഐഡി ഉണ്ടാക്കിയത് ഇയാളാണ്. പരാതി നൽകിയിട്ടും പൊലീസ് നടപടി എടുത്തിട്ടില്ല. തെളിവ് സഹിതം ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടും. നടപടിയില്ല. പൊലീസ് ഈ വിഷയത്തിൽ സി പി എമ്മിന്‍റെ പോഷക സംഘടനയായി പ്രവർത്തിക്കുന്നു. നടപടി വേണം.
യഥാർത്ഥ പ്രതിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഹരിഹരനെതിരെ കേസ് എടുത്ത വേഗം ഈ കേസിൽ ഇല്ല,സിപിഎം വർഗ്ഗീയ പ്രചാരണവും ബോംബ് നിർമ്മാണവും ഉപേക്ഷിച്ചാൽ വടകരയിൽ സമാധാനം ഉണ്ടാകുമെന്നും ഡിസിസി പ്രസിഡണ്ട് പ്രവീണ്‍കുമാര്‍ പറഞ്ഞു

