Asianet News MalayalamAsianet News Malayalam

'ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യത്തിന്‍റെ പ്രതീകമാണ് വിഴിഞ്ഞം, തുറമുഖത്തിന് അദ്ദേഹത്തിന്‍റെ പേര് നല്‍കണം'

ഉമ്മന്‍ചാണ്ടിയുടെ വികസനകാഴ്ചപാടിന്‍റേയും  മനക്കരുത്തിന്‍റേയും ശ്രമഫലമായാണ് വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ത്ഥ്യമായതെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ 

UDF demand  Vizinjam port naming as Ummenchandi
Author
First Published Oct 13, 2023, 12:02 PM IST

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ ആവശ്യപ്പെട്ടു. യുഡിഎഫ് സര്‍ക്കാരിന്‍റേയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും വികസന കാഴ്ചപ്പാടിന്‍റേയും മനക്കരുത്തിന്‍റേയും ശ്രമഫലമായാണ് വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ത്ഥ്യമായത്. പ്രതിപക്ഷത്തായിരുന്ന എല്‍ഡിഎഫിന്‍റെ  എതിര്‍പ്പുകളും അരോപണങ്ങളും അതിജീവിച്ചാണ് ഉമ്മന്‍ചാണ്ടി ഈ പദ്ധതിയുമായി മുന്നോട്ട് പോയത്. അന്ന് തുറമുഖ വകുപ്പിന്‍റെ  ചുമതലയുണ്ടായിരുന്ന മന്ത്രി കെ. ബാബു അതിന് എല്ലാ പിന്തുണയും നല്‍കി ഒപ്പം നിന്നു. ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യത്തിന്‍റെ  പ്രതീകം കൂടിയാണ് വിഴിഞ്ഞം തുറമുഖം. നാടിന്‍റെ  വികസനത്തിന് ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിച്ച ഉമ്മന്‍ചാണ്ടിയോടുള്ള സ്മരണാര്‍ത്ഥം വിഴിഞ്ഞം തുറമുഖത്തിന് അദ്ദേഹത്തിന്‍റെ  പേര് നല്‍കുകയാണ് ഏറ്റവും വലിയ ആദരമെന്നും ഹസന്‍ പറഞ്ഞു.

'വിഴിഞ്ഞത്ത് ആദ്യ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങ് കണ്ണിൽ പൊടിയിടാൻ, ക്ഷണം അറിയില്ല'; ഫാ.യൂജിൻ പെരേര 

സജി ചെറിയാനുമായുള്ള ചർച്ച ഫലപ്രദം, വികസനത്തിനെതിരല്ല, പക്ഷേ ആവശ്യങ്ങൾ പരിഹരിക്കണം; മോൺസിംഗർ നിക്കോളാസ്

Follow Us:
Download App:
  • android
  • ios