കോഴിക്കോട്: റീപോളിങ് നടന്ന രണ്ടിടങ്ങളിൽ യുഡിഎഫിന് വിജയം. വയനാട് സുൽത്താൻ ബത്തേരി നഗരസഭയിലും മലപ്പുറം ജില്ലയിലെ തിരൂരങ്ങാട് മുനിസിപ്പാലിറ്റി 34ാം വാർഡിലുമാണ് യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചത്. സുൽത്താൻ ബത്തേരി നഗരസഭ തൊടുവട്ടി ഡിവിഷനിൽ യു ഡി എഫ്‌ സ്ഥാനാർത്ഥി അസീസ്‌ മാടാല 136 വോട്ടിന്‌ എൽ ഡി എഫ്‌ സ്ഥാനാർത്ഥി പി എം ബീരാനെ തോൽപ്പിച്ചു. കർഷക മുന്നണി സ്ഥാനാർത്ഥി ഇവിടെ 255 വോട്ടുകൾ നേടി. മലപ്പുറം തിരൂരങ്ങാടി നഗരസഭയിലെ മുപ്പത്തിനാലാം വാർഡിൽ യു ഡി എഫ് സ്ഥാനാർത്ഥി മുസ്ലിം ലീഗിലെ ജഹ്ഫർ കുന്നത്തേരി 101 വോട്ട് ഭൂരിപക്ഷത്തിൽ വിജയിച്ചു