നിലമ്പൂരിൽ ലീഗിന്റെ നിലപാടിനൊപ്പം യുഡിഎഫ് സംവിധാനം ആകെ നിന്നു. എന്നിട്ടും വോട്ട് കുറഞ്ഞു

മലപ്പുറം: നിലമ്പൂരിൽ യുഡിഎഫിന് വോട്ട് കുറഞ്ഞുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ജമാഅത്തെ ഇസ്ലാമിയുമായി ചേർന്ന് യുഡിഎഫ് വർഗ്ഗീയ പ്രചാരണം നടത്തി. നിലമ്പൂരിൽ ലീഗിന്റെ നിലപാടിനൊപ്പം യുഡിഎഫ് സംവിധാനം ആകെ നിന്നു. എന്നിട്ടും വോട്ട് കുറഞ്ഞു. എസ്ഡിപിഐ വോട്ടും യുഡിഎഫ് പെട്ടിയിലെത്തിച്ചു. ബിജെപിയും യുഡിഎഫിന് വോട്ട് മറിച്ചു. അത് അവർ പരസ്യമായി സമ്മതിക്കുകയും ചെയ്തിരുന്നു.

യുഡിഎഫിന് കഴിഞ്ഞ തവണത്തെ വോട്ട് കിട്ടാത്തത് ജനപിന്തുണ കുറഞ്ഞതിന്റെ തെളിവാണ്. ഭരണ വിരുദ്ധ വികാരം എന്ന വാദം യാഥാർത്ഥ്യത്തിന് നിരക്കുന്നതല്ല. ഭരണ വിരുദ്ധ വികാരത്തിന്റെ ഫലമായി ഒരു വോട്ടുപോലും യുഡിഎഫിന് കിട്ടിയിട്ടില്ല.ലഇടത് മുന്നണിയുടെ രാഷ്ട്രീയ അടിത്തറ പോറലില്ലാതെ ശക്തിപ്പെട്ട് നിൽക്കുകയാണെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

നിലമ്പൂരിൽ സിപിഎമ്മിന് 40000ത്തിന് അടുത്ത് രാഷ്ട്രീയ വോട്ടുണ്ട്. അത് 66,000 ത്തിലേക്ക് എത്തിച്ചത് നേട്ടമാണ്. വലിയ വികസനമാണ് നിലമ്പൂരിൽ ഇടത് സർക്കാരിന്റെ കാലത്ത് നടന്നത്. പക്ഷേ ആ നേട്ടവും സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും തന്റേതെന്ന് വരുത്താൻ പിവി അൻവറിന് കഴിഞ്ഞു. സർക്കാരിനെതിരായ പിവി അൻവറിന്റെ പ്രചാരണം സ്ഥായിയായി നിലനിൽക്കുന്നതല്ല. സാമൂഹ്യമണ്ഡലത്തിൽ നിലമ്പൂർ ഫലം വലിയ പ്രത്യാഘാതം ഉണ്ടാക്കും. ലീഗ് മതരാഷ്ട്രവാദികളുമായി സഖ്യമുണ്ടാക്കുന്നു. ഇത് യുഡിഎഫ് സംവിധാനം തിരിച്ചറിയുന്നില്ല. കേരളത്തിന്റെ മതനിരപേക്ഷതക്ക് എതിരാണ് മതരാഷ്ട്രവാദികളുമായുണ്ടാകുന്ന സഖ്യം. ജമാഅത്തെയുമായുള്ള കൂട്ടുകെട്ടിനെ മത വിശ്വാസികൾ തന്നെ ചെറുക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

സ്വരാജിൻ്റെ സ്ഥാനാർത്ഥിത്വം 

നിലമ്പൂർ മണ്ഡലവും കേരളവും സ്വരാജിനെ അംഗീകരിച്ചു. എന്നാൽ ഒരു വിഭാഗം ആളുകളും പ്രതിപക്ഷവും സ്വരാജിനെതിരെ പ്രവർത്തിച്ചു. വായനയും അറിവുമുള്ളത് ഇത്തരക്കാർക്ക് എതിർപ്പിന് കാരണമായി. ചില ബുദ്ധിജീവികളും പ്രൊഫസർമാരും ഈ വിഭാഗത്തിനൊപ്പം കൂടി. സ്വരാജിനെ വ്യക്തിപരമായി വരെ ഇവർ ആക്രമിച്ചു. യുഡിഎഫ് നേതാക്കളും വായനയും എഴുത്തും കൊണ്ട് എന്താ പ്രയോജനം എന്ന ചോദ്യം ഏറ്റുപിടിച്ചു . സാംസ്കാരിക കേരളം ഇതിനെതിരെ രംഗത്ത് വരണം. 

സർക്കാർ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ടെന്ന് ഈ തെരഞ്ഞെടുപ്പ് ഓർമ്മിപ്പിക്കുന്നു. സംഘടനാ ദൗർബല്യങ്ങൾ പരിശോധിച്ച് തിരുത്തും. സിപിഎമ്മിനകത്തും പ്രശ്നമുണ്ടെന്ന് വരുത്താൻ പ്രചാര വേല നടക്കുന്നു. മൂന്നാം സർക്കാർ വരാനിരിക്കെയാണ് പ്രചാരണം ശക്തമാക്കുന്നത്. ഭരണവിരുദ്ധ വികാരം ഏൽക്കില്ലെന്ന തോന്നൽ പ്രതിപക്ഷ കക്ഷികൾക്കുണ്ട്. അതുകൊണ്ട് പാർട്ടിക്കകത്ത് പ്രശ്നം ഉണ്ടെന്ന് വരുത്താൻ നീക്കം നടക്കുന്നു. പാർട്ടി സെക്രട്ടറിക്കെതിരെ വിമർശനം പാർട്ടുക്കെതിരല്ല. സമ്മേളനകാലത്തും ഇതേ ശ്രമങ്ങൾ നടന്നു. സമ്മേളന വിജയത്തോടെ അവരുടെ വാ അടഞ്ഞു. പാർട്ടി സെക്രട്ടറിയെ സംസ്ഥാന സമിതി വിമർശിച്ചു, പിണറായി ശാസിച്ചു എന്നത് അടക്കമാണ് വാർത്ത. തെറ്റായ വിവരം തെറ്റായി വാർത്ത കൊടുക്കുന്നത് ശരിയായ സമീപനം അല്ല. 

ശിൽപശാലയിൽ പിണറായി വിജയൻ പാർട്ടി സെക്രട്ടറിയെ വിമർശിച്ചെന്ന വാർത്ത കണ്ടു. ഒരു പരാമർശവും പാർട്ടി സെക്രട്ടറിക്കെതിരെ പറഞ്ഞിട്ടില്ല. തീർത്തും തെറ്റായ വാർത്ത പിണറായി തന്നെ കമ്മിറ്റിയിൽ തിരുത്തി. എളമരം കരീമും പി രാജീവും വിമർശിച്ചെന്ന് വാർത്ത കൊടുത്തു. അതും ശരിയല്ല. വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട് അതിശക്തമായി ബോധപൂർവ്വം ഇടപെടൽ തെറ്റായ വാർത്തക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് പാർട്ടി സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചു.

YouTube video player