യുഡിഎഫ് ഭരിക്കുന്ന തിരുവല്ല നഗരസഭയിൽ വൈസ് ചെയർമാനായി എൽഡിഎഫ് അംഗം തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടന്ന വോട്ടെടുപ്പിൽ യുഡിഎഫിനെ പിന്തുണയ്ക്കുന്ന രണ്ട് അംഗങ്ങൾ വോട്ട് അസാധുവാക്കിയതോടെയാണിത്. 

പത്തനംതിട്ട: തിരുവല്ല നഗരസഭയിൽ യുഡിഎഫിന് തിരിച്ചടി. യുഡിഎഫ് ഭരിക്കുന്ന തിരുവല്ല നഗരസഭയിൽ വൈസ് ചെയർമാനായി എൽഡിഎഫ് അംഗം തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടന്ന വോട്ടെടുപ്പിൽ യുഡിഎഫിനെ പിന്തുണയ്ക്കുന്ന രണ്ട് അംഗങ്ങൾ വോട്ട് അസാധുവാക്കിയതോടെയാണിത്. 

വൈസ് ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ച രണ്ട് സ്ഥാനാർത്ഥികൾക്കും തുല്യ വോട്ട് വന്നതോടെ നറുക്കെടുപ്പിലൂടെ വിജയിയെ തെരഞ്ഞെടുക്കുകയായിരുന്നു. എൽഡിഎഫിലെ ജിജി വട്ടശ്ശേരിയാണ് വൈസ് ചെയര്‍മാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മുന്നണി ധാരണ പ്രകാരം നിലവിലെ വൈസ് ചെയർമാൻ രാജിവെച്ചതിനെ തുടർന്ന് നടന്ന തെരഞ്ഞെടുപ്പിലാണ് യുഡിഎഫിന് തിരിച്ചടി ഉണ്ടായത്.

Also Read: മലപ്പുറത്തെ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ ദൗർഭാഗ്യകരം; പ്രതികരണവുമായി വിദ്യഭ്യാസ മന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്