'മേയറെ തേടി' എന്ന പ്ലക്കാർഡുമായാണ് യുഡിഎഫ് കൌൺസിലർമാരടക്കമുള്ളവർ പ്രതിഷേധ മാർച്ച് നടത്തിയത്.
കൊച്ചി : കൊച്ചി ബ്രഹ്മപുരം പ്ലാന്റിലെ തീ ഇനിയും അണയ്ക്കാനാകാത്ത പശ്ചാത്തലത്തിൽ കോർപ്പറെഷനെതിരെ പ്രതിഷേധവുമായി യുഡിഎഫ്. കൊച്ചി മേയറുടെ വീട്ടിലേക്ക് യുഡിഎഫ് മാർച്ച് നടത്തി. 'മേയറെ തേടി' എന്ന പ്ലക്കാർഡുമായാണ് യുഡിഎഫ് കൌൺസിലർമാരടക്കമുള്ളവർ പ്രതിഷേധ മാർച്ച് നടത്തിയത്. മാർച്ച് പൊലീസ് തടഞ്ഞു.
എട്ടാം ദിവസവും ബ്രഹ്മപുരത്തെ തീയണയ്ക്കാൻ കഴിഞ്ഞിട്ടില്ല. അതേസമയം കൊച്ചിയിൽ മാലിന്യ നീക്കം നിലച്ചിട്ടു ഒരാഴ്ചയാകുന്നു. ബ്രഹ്മപുരത്തേയ്ക്ക് മാലിന്യം കൊണ്ട് പോകാൻ കഴിയാത്തതിനാൽ നഗരത്തിലെ വഴിയരികിൽ കൂട്ടിയിട്ടിരിക്കുകയാണ് മാലിന്യമെല്ലാം.
Read More : 'ബ്രഹ്മപുരത്തെ തീയണക്കല്‍ രാത്രിയും തുടരും, മാലിന്യനീക്കം സുഗമമാക്കും, നടപടികൾ നീട്ടിക്കൊണ്ടുപോകില്ല'
