ബി ജെ പിയുടെ സ്റ്റാർ കാംപെയ്നർമാരായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ ദേശീയ നേതാക്കൾ ഇതുവരെ സംസ്ഥാനത്ത് എത്താത്തതും, അടുത്ത ദിവസങ്ങളിലെ പ്രചാരണ പരിപാടികളെ കുറിച്ച് വ്യക്തമായ രൂപരേഖ പുറത്തുവന്നിട്ടില്ലാത്തതും കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രണ്ടാഴ്ച മാത്രം ബാക്കി നിൽക്കേ ഡീൽ ആരോപണങ്ങൾക്കൊപ്പം ബി ജെ പിയുടെ പ്രചാരണം മന്ദഗതിയിലെന്ന വിമർശനങ്ങളും ഉയരുന്നു. സാധാരണഗതിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി ഇടപെടാറുള്ള ബി ജെ പി കേരളം ഭരിക്കുന്ന എൽ ഡി എഫിനെ സഹായിക്കാനാണോ പ്രചാരണരീതി മാറ്റുന്നത് എന്നാണ് ചോദ്യം. സ്ഥാനാർഥി പ്രഖ്യാപനം വൈകിയതും മുന്നണിയിലെ മറ്റ് പാർട്ടികൾ മത്സരിക്കുന്ന മണ്ഡലങ്ങളിലെ ഉത്സാഹക്കുറവുമെല്ലാം ബി ജെ പി ഇത്തവണ തിരഞ്ഞെടുപ്പിനെ കാര്യമായി എടുക്കുന്നില്ല എന്ന് ആരോപിക്കുന്നവർ ആയുധമാക്കുന്നുണ്ട്.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് ചൂട് പിടിക്കുമ്പോൾ ബി ജെ പിയും ഭരണകക്ഷിയായ സി പി എമ്മും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. വോട്ടുകൈമാറ്റം നിശ്ചയിച്ചിട്ടുള്ള അഞ്ച് മണ്ഡലങ്ങളുടെ പേര് വി ഡി സതീശൻ വെളിപ്പെടുത്തുകയും ചെയ്തു. ഇതിന് പിന്നാലെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഏറ്റുമാനൂർ മണ്ഡലത്തിന്‍റെ പേര് കൂടി ഇതിനോട് ചേർത്തു.

ബി ജെ പിയുടെ സ്റ്റാർ കാംപെയ്നർമാരായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ ദേശീയ നേതാക്കൾ ഇതുവരെ സംസ്ഥാനത്ത് എത്താത്തതും, അടുത്ത ദിവസങ്ങളിലെ പ്രചാരണ പരിപാടികളെ കുറിച്ച് വ്യക്തമായ രൂപരേഖ പുറത്തുവന്നിട്ടില്ലാത്തതും കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

സി പി എം നയിക്കുന്ന എൽഡിഎഫ് സർക്കാരിനെതിരെ ശക്തമായ സമീപനം ബി ജെ പിയുടെ ഭാഗത്ത് നിന്നും കാണുന്നില്ലെന്നതും ശ്രദ്ധേയമാണ്. ശബരിമല സ്വർണക്കൊള്ള കേസും, എസ്‌ഐടി അന്വേഷണത്തെക്കുറിച്ചുള്ള കോടതിയുടെ പരാമർശങ്ങളും പ്രധാന വിഷയങ്ങളായി ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് സംഭവിക്കുന്നില്ല. ഇത് കോൺഗ്രസ് ഉയർത്തുന്ന ബിജെപി–സിപിഐ(എം) ധാരണ എന്ന ആരോപണങ്ങൾക്ക് ശക്തി പകരുന്നതാണെന്നും കരുതുന്നവരുണ്ട്.