കൊച്ചി: ഇടതുമുന്നണിക്ക് മുൻതൂക്കമുണ്ടായിരുന്ന കളമശ്ശേരി നഗരസഭയിലെ ഭരണം നറുക്കെടുപ്പിലൂടെ യുഡിഎഫിന്. യുഡിഎഫ് ചെയർപേഴ്സൺ സ്ഥാനാർത്ഥി സീമ കണ്ണൻ വിജയിച്ചു. 20 വീതം വോട്ടുകളാണ് എൽഡിഎഫിനും യുഡിഎഫിനും ലഭിച്ചത്. 41 അംഗ നഗരസഭയിൽ എൽഡിഎഫിന് 20 ഉം യുഡിഎഫിന് 19 ഉം സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് രാവിലെ ഒരു വിമതന്റെ പിന്തുണ യുഡിഎഫിന് ലഭിച്ചതോടെയാണ് 20 -20 എന്ന നിലയിലേക്ക് എത്തിയത്. ഇതോടെയാണ് നറുക്കെടുപ്പ് വേണ്ടി വന്നത്. 

<