Asianet News MalayalamAsianet News Malayalam

ഇരുപത്തിയൊന്നായിരം വാര്‍ഡുകളില്‍ സത്യഗ്രഹം; സർക്കാരിനെതിരെ സമരം കടുപ്പിക്കാന്‍ യുഡിഎഫ്

സ്വര്‍ണക്കള്ളക്കടത്ത്, ലൈഫ് മിഷനിലെ കോഴ, പ്രളയത്തട്ടിപ്പ്, പിന്‍വാതില്‍ നിയമനം, സര്‍ക്കാരിന്റെ അഴിമതികള്‍ എന്നിവ സിബിഐ അന്വേഷിക്കുക, സെക്രട്ടേറിയറ്റിലെ ഫയല്‍ കത്തിയ സംഭവം എന്‍ഐഎ അന്വേഷിക്കുക, മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം. 

UDF satyagraha at 21000 wards in Kerala to asking pinarayi govt resignation
Author
Thiruvananthapuram, First Published Aug 27, 2020, 6:37 AM IST

തിരുവനന്തപുരം: സർക്കാരിനെതിരെ യുഡിഎഫിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ ഇരുപത്തിയൊന്നായിരം വാര്‍ഡുകളില്‍ ഇന്ന് സത്യഗ്രഹ സമരം. ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് പ്രതിഷേധം. 

സ്വര്‍ണക്കള്ളക്കടത്ത്, ലൈഫ് മിഷനിലെ കോഴ, പ്രളയത്തട്ടിപ്പ്, പിന്‍വാതില്‍ നിയമനം, സര്‍ക്കാരിന്റെ അഴിമതികള്‍ എന്നിവ സിബിഐ അന്വേഷിക്കുക, സെക്രട്ടേറിയറ്റിലെ ഫയല്‍ കത്തിയ സംഭവം എന്‍ഐഎ അന്വേഷിക്കുക, മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം. സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൂര്‍ വടക്കാഞ്ചേരി ടൗണില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും.

സെൻട്രലൈസ്ഡ് എസി ഉള്ളപ്പോൾ എന്തിനാണ് ഫാൻ; തീ പിടുത്തം അട്ടിമറി ശ്രമം, നിർണായക ഫയലുകൾ കത്തിയെന്ന് ചെന്നിത്തല

തീപ്പിടുത്ത വിവാദത്തില്‍ ഇന്നലെ പ്രതിപക്ഷ പാര്‍ട്ടികള്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ പ്രതിഷേധങ്ങള്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചിരുന്നു. മഹിളാ മോര്‍ച്ച, എസ്ഡിപിഐ, കോണ്‍ഗ്രസ് പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ യുവമോര്‍ച്ചയും ബിജെപിയും സെക്രട്ടേറിയറ്റിന് മുമ്പില്‍ പ്രതിഷേധിച്ചു. തീപ്പിടുത്തമുണ്ടായ ദിനവും സമാനമായ വലിയ പ്രതിഷേധങ്ങള്‍ക്കാണ് സെക്രട്ടേറിയറ്റ് സാക്ഷ്യമായത്. 

സെക്രട്ടേറിയറ്റിലെ തീപിടുത്തം; തലസ്ഥാനം പ്രതിഷേധ ചൂടില്‍, പൊലീസുമായി പലയിടത്തും ഏറ്റുമുട്ടല്‍

Follow Us:
Download App:
  • android
  • ios