Asianet News MalayalamAsianet News Malayalam

സീറ്റ് വിഭജനം: യുഡിഎഫിൽ തർക്കം തുടരുന്നു, ജോസഫ് ഇടഞ്ഞു തന്നെ

സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്കായി കെപിസിസിയുടെ തിരഞ്ഞെടുപ്പ് സമിതി യോഗം തുടരുകയാണ്. നേമത്ത് മുതിർന്ന നേതാവ് സ്ഥാനാർത്ഥിയാകണമെന്ന ചർച്ചയും യോഗത്തിൽ നടക്കുന്നുണ്ട്.

udf seat sharing discussion assembly election
Author
Thiruvananthapuram, First Published Mar 2, 2021, 1:23 PM IST

തിരുവനന്തപുരം: സീറ്റ് വിഭജനത്തിൽ യുഡിഎഫിൽ തർക്കം തുടരുന്നു. ചങ്ങനാശേരിക്ക് പകരം മൂവാറ്റുപുഴയെന്ന കോൺഗ്രസ് ഫോർമുല കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് സ്വീകാര്യമല്ല. ചങ്ങനാശ്ശേരി വിട്ടുകൊടുക്കാനാകില്ലെന്നും
കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലും വിട്ടുവീഴ്ചയാകാമെന്നുമാണ് കേരള കോൺഗ്രസിന്‍റെ നിലപാട്. മൂവാറ്റുപുഴ വിട്ടുകൊടുക്കുന്നതിൽ കോൺഗ്രസിൽ തന്നെ വലിയ എതിർപ്പ് ഉയർന്നിട്ടുണ്ട്.

സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്കായി കെപിസിസിയുടെ തിരഞ്ഞെടുപ്പ് സമിതി യോഗം തുടരുകയാണ്. നേമത്ത് മുതിർന്ന നേതാവ് സ്ഥാനാർത്ഥിയാകണമെന്ന ചർച്ചയും യോഗത്തിൽ നടക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് സമിതിക്ക് ശേഷം ജോസഫ് വിഭാഗമായുള്ള ചർച്ച നടക്കും. ആർ എസ് പിയുമായും ഇന്ന് ചർച്ചയുണ്ട്

മൂവാറ്റുപുഴ സ്വീകരിക്കാം, പക്ഷെ ചങ്ങനാശേരി വിട്ടുകൊടുക്കാനാവില്ല. മൂവാറ്റുപുഴ അനുവദിക്കുകയാണെങ്കിൽ കാഞ്ഞിരപ്പള്ളിയുടേയും പൂഞ്ഞാറിന്റെയും കാര്യത്തിൽ വിട്ടുവീഴ്ചക്ക് തയ്യാറാണ് എന്നതാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം നിലപാട്. എന്നാൽ ഈ ആവശ്യത്തോട് കോൺഗ്രസ് അനുകൂല നിലപാട് സ്വീകരിക്കില്ല. മൂവാറ്റുപുഴയും ചങ്ങനാശ്ശേരിയും നഷ്ടപ്പെടുത്തി കാഞ്ഞിരപ്പള്ളി സ്വന്തമാക്കാൻ തയ്യാറല്ല. മൂവാറ്റുപുഴ വിട്ടുകൊടുക്കുന്നതിൽ കോൺഗ്രസിൽ തന്നെ വലിയ എതിർപ്പ് ഉയർന്നിട്ടുണ്ട്. ജോസഫ് വാഴക്കൻ ഫെയ്സ്ബുക്കിൽ പ്രതികരിക്കുകയും ചെയ്തു. കെപിസിസിയിൽ തുടരുന്ന തിരഞ്ഞെടുപ്പ് സമിതിയിലും ഇക്കാര്യം ചർച്ചയാണ്. തിരഞ്ഞെടുപ്പ് സമിതിക്ക് ശേഷം ജോസഫ് വിഭാഗമായുള്ള ഉപയകക്ഷി ചർച്ച നടക്കും. നേമത്ത് മുതിർന്ന നേതാവ് സ്ഥാനാർത്ഥിയാകരുന്ന വേണമെന്ന ചർച്ചയും യോഗത്തിൽ നടക്കുന്നുണ്ട്. 

ആർ എസ് പിയുമായും ഇന്ന് ചർച്ചയുണ്ട് ആർ.എസ്.പി.ക്ക് അഞ്ചു സീറ്റു തന്നെ നൽകും. ആറ്റിങ്ങലിനും കയ്പമംഗലത്തിനും പകരം മറ്റൊരു സീറ്റു വേണമെന്നാണ് ആവശ്യം. മാണി സി കാപ്പൻ മൂന്നു സീറ്റെന്ന കാര്യത്തിൽ ഉറച്ചു നിൽക്കുകയാണ്. എന്നാൽ പാലാ മാത്രമേയുള്ളു എന്ന നിലപാടിലാണ് കോൺഗ്രസ്.

Follow Us:
Download App:
  • android
  • ios