Asianet News MalayalamAsianet News Malayalam

സര്‍ക്കാരിനെതിരെ യുഡിഎഫിന്‍റെ സെക്രട്ടേറിയറ്റ് ഉപരോധം തുടരുന്നു

രാവിലെ ആറ് മണിക്ക് തുടങ്ങിയ ഉപരോധം ഉച്ച വരെ തുടരും.

udf secretariat blockade
Author
Thiruvananthapuram, First Published Jul 25, 2019, 10:40 AM IST

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി യുഡിഎഫ് നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധം പുരോഗമിക്കുന്നു. രാവിലെ ആറ് മണിക്ക് തുടങ്ങിയ ഉപരോധം ഉച്ച വരെ തുടരും. യൂണിവേഴ്സിറ്റി കോളേജ് വിഷയമുള്‍പ്പടെയുള്ളവ ഉയര്‍ത്തിക്കാട്ടിയാണ് യുഡിഎഫിന്‍റെ ഉപരോധം.

യൂണിവേഴ്സിറ്റി കോളേജിലെ അക്രമസംഭവങ്ങളില്‍ സിബിഐ അന്വേഷണം നടത്തുക, പിഎസ്‍സി പരീക്ഷയുടെ വിശ്വാസ്യത തിരിച്ചെടുക്കാനായി ഇതു സംബന്ധിച്ച നടപടിക്രമങ്ങളില്‍ അന്വേഷണം പ്രഖ്യാപിക്കുക, വിലക്കയറ്റം നിയന്ത്രിക്കുക, വര്‍ധിച്ച വൈദ്യുതി ചാര്‍ജ് പിന്‍വലിക്കുക, കാരുണ്യ ഇന്‍ഷുറന്‍സ് പദ്ധതി പുനസ്ഥാപിക്കുക, തദ്ദേശഭരണസ്ഥാപനങ്ങളുടെ പദ്ധതിവിഹിതം വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാരിന്‍റെ നടപടി പുന:പരിശോധിക്കുക തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ചാണ് യുഡിഎഫ് സെക്രട്ടേറിയറ്റ് ഉപരോധിക്കുന്നത്. 

എഐസിസി സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ പി എ മജീദ്, ജോണിനെല്ലൂര്‍ തുടങ്ങി നിരവധി യുഡിഎഫ് നേതാക്കള്‍ ഉപരോധത്തിനെത്തിയിട്ടുണ്ട്. ഉപരോധത്തെത്തുടര്‍ന്ന് മിക്ക റോഡുകളും പൊലീസ് അടച്ചതോടെ തിരുവനന്തപുരം നഗരത്തിലാകെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. 

Follow Us:
Download App:
  • android
  • ios