തുറമുഖ നിർമാണം കാരണം തീരശോഷണം ഉണ്ടാകുന്നുണ്ടെന്ന് സതീശൻ പറഞ്ഞു
തിരുവനന്തപുരം : വിഴിഞ്ഞം സമരത്തിന് യുഡിഎഫ് പിന്തുണ ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിക്ക് അദാനിയെ പേടിയാണോയെന്നും സതീശൻ ചോദിച്ചു. സർക്കാർ സംസാരിക്കില്ല എന്ന നിലപാടാണ് പ്രശ്നം.മുഖ്യമന്ത്രിക്ക് സംസാരിച്ചാലെന്താണ് പ്രശ്നം? വിഷയം ഗൗരവത്തോടെ ചർച്ച ചെയ്യണം. തുറമുഖ നിർമാണം കാരണം തീരശോഷണം ഉണ്ടാകുന്നുണ്ട്. അത് പരിഹരിക്കാൻ പ്രത്യേക പദ്ധതി വേണമെന്നും വി ഡി സതീശൻ പറഞ്ഞു
സർക്കാർ ഇടപെടൽ വൈകുന്നതോടെ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളികളുടെ സമരം ശക്തമാക്കിയിരിക്കുകയാണ് . കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പലയിടങ്ങളിലായി ഉപരോധ സമരം സംഘടിപ്പിച്ചിരുന്നു.
