യുഡിഎഫ് സ്ഥാനാർഥിയെ ഇന്നോ നാളെയോ പ്രഖ്യാപിക്കുംനിലമ്പൂരിലും ആദ്യം സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ ശ്രമം
നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥിയെ എത്രയും പെട്ടെന്ന് നിശ്ചയിച്ച് മുന്‍തൂക്കം നേടാന്‍ യുഡിഎഫ് ശ്രമം തുടങ്ങി.സ്ഥാനാർഥിയെ ഇന്നോ നാളെയോ പ്രഖ്യാപിക്കുംവി.ജോയിയോ ആര്യാടന്‍ ഷൌക്കത്തോ എന്നതില്‍ ആകാംഷ ഏറുകയാണ്.അതിവേഗം സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്ന പതിവ് നിലമ്പൂരിലും തുടരാനാണ് യുഡിഎഫ് നീക്കം.
അതേ സമയം തിരഞ്ഞെടുപ്പ് ഇപ്പോൾ വേണമായിരുന്നോ എന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു.എട്ടുമാസം മാത്രമാണ് MLA ക്ക് പ്രവർത്തിക്കാൻ അവസരം ലഭിക്കുക.പി വി അൻവറിനെ പൂർണമായി യുഡിഎഫിനൊപ്പം നിർത്തും.നിലവിൽ അൻവറിന്‍റെ പാർട്ടി യുഡിെഫ് അസോസിയേറ്റ് അംഗമാണ്
തൃണമൂലിന്‍റെ ദേശീയ തലത്തിലുള്ള ചില നിലപാടാണ് യുഡിഎഫിൽ എടുക്കുന്നതിനുള്ള പ്രധാന തടസ്സം. അന്‍വറിന്‍റെ മുന്നണി പ്രവേശത്തെക്കുറിച്ച് പിന്നീട് ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂണ്‍ 19 നാണ് നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ 23ന് നടക്കും.ഉപതരഞ്ഞെടുപ്പിനുളള വിജ്ഞാപനം നാളെ യിറങ്ങും.ജൂണ്‍ രണ്ടിനാണ് മാനനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം


