ജന്മദിനം ആഘോഷിക്കുന്ന ആര്യാടന്‍ ഷൗക്കത്തിന് മധുരം നല്‍കി വിഎസ് ജോയ്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി ഇരുവരുടെയും പേരുകള്‍ ഉയര്‍ന്നുവരുന്നതിനിടെയാണ് ആഘോഷം.
നിലമ്പൂർ: ആര്യാടൻ ഷൗക്കത്തിന്റെ പിറന്നാൾ ആഘോഷത്തിന് മധുരം കൊടുത്ത് ഡിസിസി പ്രസിഡന്റ് വിഎസ് ജോയി. നിലമ്പൂർ കരുളായി യൂത്ത് കോൺഗ്രസ് 'യങ് നിലമ്പൂർ ' കൺവെൻഷനിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പിറന്നാളാഘോഷത്തിലാണ് പരസ്പരം മധുരം കൈമാറി ആഘോഷങ്ങൾ സംഘടിപ്പിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അബിൻ വർക്കിയും ഒ.ജെ. ജനീഷും വേദിയിലുണ്ടായിരുന്നു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി ഇരുവരുടെയും പേരുകള്‍ ഉയര്‍ന്നുവരുന്നതിനിടെയാണ് ആഘോഷം.


