Asianet News MalayalamAsianet News Malayalam

നാർക്കോട്ടിക് വിവാദത്തെ പിന്തുണച്ചതിൽ മാപ്പ് പറഞ്ഞ് യുഡിഎഫ് തൃശൂർ ജില്ല കൺവീനർ; തെറ്റ് പറ്റിയെന്ന് ​വിശദീകരണം

പാലാ ബിഷപ്പിന്റെ നാർകോട്ടിക് ജിഹാദ് പരാമർശത്തെ അനുകൂലിച്ചുള്ള തൃശൂർ ഡിസിസിയുടെ വാർത്താകുറിപ്പ് തയാറാക്കിയതിൽ യാതൊരു ഗൂഢാലോചനയുമില്ലെന്നും കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിൻ്റെ അഭിപ്രായമാണ് രേഖപ്പെടുത്തിയതെന്നുമായിരുന്നു ​ഗിരിജന്റെ ആദ്യ നിലപാട്

udf trissur district convenor apologized for supporting the narcotic jihad
Author
Thrissur, First Published Sep 20, 2021, 7:33 AM IST
  • Facebook
  • Twitter
  • Whatsapp

തൃശൂർ: പാലാ ബിഷപ്പിനെ പിന്തുണച്ച് ഇറക്കിയ പ്രസ്താവനയിൽ മാപ്പ് ചോദിച്ച് യു ഡി എഫ് തൃശൂർ ജില്ല കൺവീനർ കെ ആർ ഗിരിജൻ. തനിക്ക് തെറ്റ് പറ്റിയെന്ന് ​ഗിരിജൻ പറയുന്നു. ഇതു മൂലം മുസ്ലീം ലീഗിനുണ്ടായ വിഷമത്തിൽ ഖേദിക്കുന്നു. ഇനി കൂടുതൽ ശ്രദ്ധ പുലർത്തുമെന്നും ​ഗിരിജൻ വ്യക്തമാക്കി. 

പാലാ ബിഷപ്പിന്റെ നാർകോട്ടിക് ജിഹാദ് പരാമർശത്തെ അനുകൂലിച്ചുള്ള തൃശൂർ ഡിസിസിയുടെ വാർത്താകുറിപ്പ് തയാറാക്കിയതിൽ യാതൊരു ഗൂഢാലോചനയുമില്ലെന്നും കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിൻ്റെ അഭിപ്രായമാണ് രേഖപ്പെടുത്തിയതെന്നുമായിരുന്നു ​ഗിരിജന്റെ ആദ്യ നിലപാട്.

യുഡിഎഫിലെ മറ്റ് കക്ഷികൾക്ക് എതിരഭിപ്രായം ഉണ്ടാകാം. താൻ തയ്യാറാക്കിയ വാർത്താക്കുറിപ്പ് ഡി സി സി നേതൃത്യം പരിശോധിക്കാതെ അയച്ചതാണ് പിഴവിന് കാരണമെന്നും കെ ആർ ​ഗിരിജൻ പറഞ്ഞിരുന്നു. ഇതിനെതിരെ ലീ​ഗ് അടക്കം രം​ഗത്തെത്തിയതോടെയാണ് ​ഗിരിജൻ പരസ്യമായി മാപ്പ് ചോദിച്ചത്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios