എറണാകുളത്ത് എത്തിയ വിഡി സതീശന് വമ്പന്‍ സ്വീകരണമൊരുക്കി യുഡിഎഫ് പ്രവര്‍ത്തകര്‍. നെടുമ്പാശേരി വിമാനത്താവളത്തില്‍ നൂറു കണക്കിന് പ്രവര്‍ത്തകരാണ് സതീശനെ സ്വീകരിക്കാനെത്തിയത്.

എറണാകുളം: മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ആദ്യമായി എറണാകുളത്ത് എത്തിയ വിഡി സതീശന് വമ്പന്‍ സ്വീകരണമൊരുക്കി യുഡിഎഫ് പ്രവര്‍ത്തകര്‍. നെടുമ്പാശേരി വിമാനത്താവളത്തില്‍ നൂറു കണക്കിന് പ്രവര്‍ത്തകരാണ് സതീശനെ സ്വീകരിക്കാനെത്തിയത്. പ്രവര്‍ത്തകരുടെ തിക്കിനും തിരക്കിനുമിടയില്‍ നിന്ന് നിയുക്ത മുഖ്യമന്ത്രിയെ വാഹനത്തിലെത്തിക്കാന്‍ പൊലീസും പാര്‍ട്ടി നേതാക്കളും ഏറെ പണിപ്പെട്ടു. പിന്നീട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയുടെ കാക്കനാട് വാഴക്കാലയിലെ വീട്ടിലും സതീശനെത്തി. നെട്ടൂരിലെ കുടുംബവീട്ടിലെത്തി സഹോദരങ്ങളെയും മറ്റ് കുടുംബാംഗങ്ങളെയും നിയുക്ത മുഖ്യമന്ത്രി സന്ദര്‍ശിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News