Asianet News MalayalamAsianet News Malayalam

തൃശൂർ കുതിരാൻ തുരങ്കം തുറക്കുന്നതിൽ അനിശ്ചിതത്വം

ദേശീയ പാത അതോറിറ്റിയുടെ സുരക്ഷാ സർട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് നിലവിലെ പ്രശ്നം. സുരക്ഷാ പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ ഇതുവരേയും എത്തിയില്ല. പരിശോധന എന്നു നടക്കുമെന്ന് അറിയിപ്പും കിട്ടിയില്ലെന്ന് നിർമാണ കരാർ കമ്പനിയായ കെ എം സി അറിയിച്ചു

uncertainty in opening the kuthiran tunnel
Author
Thrissur, First Published Jul 30, 2021, 10:46 AM IST

തൃശൂർ: തൃശൂർ കുതിരാൻ തുരങ്കം തുറക്കുന്നതിൽ അനിശ്ചിതത്വം. തുരങ്കത്തിന്റെ ഉദ്ഘാടനം നീണ്ടേയ്ക്കും. ദേശീയ പാത അതോറിറ്റിയുടെ സുരക്ഷാ സർട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് നിലവിലെ പ്രശ്നം. സുരക്ഷാ പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ ഇതുവരേയും എത്തിയില്ല. പരിശോധന എന്നു നടക്കുമെന്ന് അറിയിപ്പും കിട്ടിയില്ലെന്ന് നിർമാണ കരാർ കമ്പനിയായ കെ എം സി അറിയിച്ചു.

തുരങ്ക നിർമാണം പൂർത്തിയായിട്ടുണ്ട്. എന്നാൽ സുരക്ഷാ സർട്ടിഫിക്കറ്റ്‌ ലഭിച്ചാൽ മാത്രമേ ട്രയൽ റൺ നടത്താൻ കഴിയു. ട്രയൽ റൺ നടത്തി സുരക്ഷ ഉറപ്പാക്കിയാലേ തുറന്നുകൊടുക്കാനും കഴിയു. ഇത് എന്നാണെന്നതിൽ വ്യക്തത വരുത്താനാകത്തതിനാൽ ഞായറാഴ്ച തുരങ്കം തുറക്കാനാകില്ലെന്ന് ഏതാണ്ട് ഉറപ്പായി.

കുതിരാൻ തുരങ്കം ഞായറാഴ്ച  തുറക്കുമെന്നാണ് മന്ത്രി റിയാസ് നിയമസഭയെ അറിയിച്ചിരുന്നത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

Follow Us:
Download App:
  • android
  • ios