Asianet News MalayalamAsianet News Malayalam

സ്‍കൂള്‍ ഡ്രൈവര്‍മാര്‍ക്ക് യൂണിഫോം; തിരിച്ചറിയല്‍ കാര്‍ഡും നിര്‍ബന്ധമാക്കി

തിരിച്ചറിയില്‍ കാര്‍ഡും ധരിക്കണം.

Uniform for school drivers
Author
Trivandrum, First Published May 19, 2020, 11:16 PM IST

തിരുവനന്തപുരം: സ്‍കൂള്‍ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ ജോലി സമയത്ത് വെള്ള ഷര്‍ട്ടും കറുത്ത പാന്‍റ്സും ധരിക്കണമെന്ന് ഗതാഗത കമ്മീഷണര്‍. തിരിച്ചറിയില്‍ കാര്‍ഡും ധരിക്കണം. ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. 

അതേസമയം നാളെ മുതൽ ജില്ലകൾക്കുള്ളിൽ കെഎസ്ആർടിസി ബസ് യാത്ര തുടങ്ങും. രണ്ട് മാസത്തെ ഇളവേളക്ക് ശേഷമാണ് സംസ്ഥാനത്ത് ബസുകൾ ഒടിത്തുടങ്ങുന്നത്. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയാണ് കെഎസ്ആർടിസിയുടെ ജില്ലകൾക്കുള്ളിലെ ഓർഡിനറി സർവീസ്. ഒരു ബസിൽ മൊത്തം സീറ്റിന്‍റെ പകുതി യാത്രക്കാരെയാണ് അനുവദിക്കുക. 

തിരക്കുള്ള സമയത്ത് മാത്രം കൂടുതൽ സർവീസ് നടത്തും. കെഎസ്ആർടിസി യുടെ ക്യാഷ്‍ലെസ് ടിക്കറ്റ് സംവിധാനമായ ചലോ കാർ‍‍ഡ്  നാളെ മുതൽ നിലവിൽ വരും. പരീക്ഷണ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ-തിരുവനന്തപുരം, നെയ്യാറ്റിനകര-തിരുവനന്തപുരം റൂട്ടിലാണ് ചലോ കാർ‍ഡ് നടപ്പിലാക്കുന്നത്. എന്നാൽ തിരക്ക് കൂടിയാൽ നിയന്ത്രിക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്നാണ് സർവ്വീസ് സംഘടനകളുടെ മുന്നറിയിപ്പ്. ഇതിനിടെ 50 ശതമാനം  അധികനിരക്ക് കൊണ്ട് പ്രയോജനമില്ലെന്ന നിലപാടിലാണ് സ്വകാര്യബസുടമകൾ. ഇന്ധനനിരക്കിൽ ഇളവില്ലാതെ  സ്വകാര്യബസുകൾ സർവ്വീസ് നടത്തില്ലെന്നാണ് ഉടമകൾ. 
 

Follow Us:
Download App:
  • android
  • ios