തിരുവനന്തപുരം: സ്ഥാനക്കയറ്റവും സ്ഥലംമാറ്റങ്ങളുമായി ബന്ധപ്പെട്ട് അച്ചടി വകുപ്പ് ഡയറക്ടറും യൂണിയൻ നേതാക്കളുമായി രൂക്ഷമായ തർക്കം. പരാതിപറയാനെത്തിയ യൂണിയൻകാരോട് ഡയറക്ടർ മോശമായി പെരുമാറുന്ന വീഡിയോ പുറത്തായി. എന്നാൽ പ്രചരിക്കുന്ന വീഡിയോയിൽ ക്രിത്രിമത്വം ഉണ്ടെന്നാണ് അച്ചടി വകുപ്പ് ഡയറക്ടറുടെ പ്രതികരണം. 

അച്ചടി വകുപ്പ് ഡയറക്ടർ ജെയിംസ് രാജ് സംഘടനാനേതാക്കളുമായി സംസാരിക്കുന്ന വീഡിയോ ആണ് വിവാദത്തിലായത്.  ജീവനക്കാരുടെ സ്ഥലം മാറ്റ ഉത്തരവിലെ അപാകതപരിഹരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു  യുഡിഎഫ് അനുകൂലസംഘടനാ നേതാക്കൾ ഡയറക്ടറെ കാണാൻ എത്തിയത്. സീനിയോറിറ്റി മറി കടന്നായിരുന്നു സ്ഥലം മാറ്റമെന്ന് ആക്ഷേപമുന്നയിച്ചപ്പോൾ ഡയക്ടർ മോശമായി പെരുമാറിയെന്നാണ് സംഘടനാ നേതാക്കളുടെ പരാതി.

എന്നാൽ വീഡിയോ തൻറേതാണെന്ന് സമ്മതിച്ച അച്ചടിവകുപ്പ് ഡയറക്ടർ ശബ്ദം തന്റേതല്ലെന്ന് വിശദീകരിച്ചു. ഐഎൻടിയുസി മാത്രമല്ല. ഭരണാനുകൂല സംഘടനായ എൻജിഒ യൂണിയനും ഡയറക്ടർക്കെതിരെ പ്രക്ഷോഭത്തിലാണ്.