തിരുവനന്തപുരം: നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവന്ന ഡയാലിസിസ് മെഷീനുകൾ കൂലി തർക്കം കാരണം ഇറക്കാനാകുന്നില്ലെന്ന് പരാതി. ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു വന്ന 10 മെഷീനുകളാണ് യൂണിയനുകൾ കടുംവെട്ട് കൂലി ചോദിച്ചത് കാരണം ഇറക്കാനകാത്ത അവസ്ഥയിലായത്. ഓരോ മെഷീനിനും 3000 രൂപ ഇറക്ക് കൂലി നൽകണമെന്നാണ് യൂണിയൻ ആവശ്യപ്പെട്ടത്.

എന്നാൽ ഇത്രയും തുക നൽകാനാകില്ലെന്ന് കരാറുകാരൻ നിലപാടെടുക്കുകയായിരുന്നു. ഒരു മെഷീൻ 402 രൂപയ്ക്കാണ് എറണാകുളത്ത് നിന്നും യൂണിയൻകാർ കയറ്റിയതെന്ന് കരാറുകാർ പറയുന്നു.