Asianet News MalayalamAsianet News Malayalam

മാർക്ക്ദാന വിവാദം ലോക്സഭയിലും; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ മുരളീധരൻ

'എംജി സര്‍വകലാശാല, കേരളാ സർവ്വകലാശാല എന്നിവിടങ്ങളില്‍ നടന്ന സംഭങ്ങളാണ് എംപി ചൂണ്ടിക്കാട്ടിയത്. എംജി സർവ്വകലാശാലയിൽ ചട്ടവിരുദ്ധമായാണ് മാർക്ക് ദാനം നടന്നത്'

university Mark  controversy in Lok Sabha; K Muralidharan demand cbi investigation
Author
Delhi, First Published Nov 21, 2019, 3:47 PM IST

ദില്ലി: മാർക്ക് ദാന വിവാദം ലോക്സഭയിലുന്നയിച്ച് കെ മുരളീധരൻ എംപി. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന്  മുരളീധരൻ ലോക്സഭയില്‍ ആവശ്യപ്പെട്ടു. എംജി സര്‍വ്വകലാശാല, കേരളാ സർവ്വകലാശാല എന്നിവിടങ്ങളില്‍ നടന്ന ക്രമക്കേടാണ് എംപി ചൂണ്ടിക്കാട്ടിയത്. 'എംജി സർവ്വകലാശാലയിൽ ചട്ടവിരുദ്ധമായാണ് മാർക്ക് ദാനം നടന്നത്. ഇക്കാര്യത്തില്‍ ഗവർണർ റിപ്പോർട്ട് തേടിയിട്ടുണ്ട്'. സമാനമായ ആരോപണമാണ് കേരളാ യൂണിവേഴ്സിറ്റിയില്‍ നിന്നും ഉണ്ടാകുന്നതെന്നും അദ്ദേഹം ലോക്സഭയില്‍ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ അടിയന്തരമായി ഇടപെട്ട് സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും കെ മുരളീധരൻ ലോക്സഭയിൽ ആവശ്യപ്പെട്ടു.

കേരള സർവ്വകലാശാല മോഡറേഷൻ തട്ടിപ്പ്; ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി...

കേരള സർവ്വകലാശാലയില്‍ നടന്ന മോഡറേഷൻ തട്ടിപ്പിന്‍റെ നിര്‍ണായക വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സംഭവത്തില്‍ ക്രൈംബ്രാ‌ഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2016 ജൂൺ മുതൽ 2019 ജനുവരി വരെയുള്ള കാലയളവിൽ 16 ഡിഗ്രി പരീക്ഷകളിലെ മാർക്ക് തിരുത്തിയെന്ന കണ്ടെത്തലിനെക്കുറിച്ചാണ് ജില്ലാ ക്രൈംബ്രാ‌ഞ്ച് അന്വേഷിക്കുന്നത്. സൈബർ സെല്ലിന്‍റെ സഹകരണത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. 

കേരള സ‍ര്‍വ്വകലാശാല മാര്‍ക്ക് തട്ടിപ്പ്; കേസ് വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രം...

അതേ സമയം മാർക്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കേസെടുക്കുന്നത് വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കുമെന്ന് ഡിവൈഎസ്‍പി എംഎസ് സന്തോഷ് വ്യക്തമാക്കി. സംഭവത്തിൽ സ‍ര്‍വകലാശാല റജിസ്ട്രാർ, പരീക്ഷാ കൺട്രോളർ എന്നിവരിൽ നിന്ന് വിവര ശേഖരണം നടത്തിയെന്ന് ക്രൈംബ്രാഞ്ച് സംഘം അറിയിച്ചു. സര്‍വകലാശാലയിലെ കംപ്യൂട്ടര്‍ സെന്‍ററില്‍ പരിശോധന നടത്തുകയും സർവകലാശാല രേഖകൾ പരിശോധിക്കുകയും ചെയ്തു. ബോധപൂർവ്വമുള്ള തട്ടിപ്പാണോ സോഫ്ട് വെയർ തകരാറാണോ എന്ന് പരിശോധിക്കുമെന്നാണ് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios