Asianet News MalayalamAsianet News Malayalam

കേന്ദ്ര സംഘം ഇന്ന് കാസർകോടെത്തും, എൻഡോസൾഫാൻ കുഴിച്ചുമൂടിയത് അശാസ്ത്രിയ രീതിയിലെന്ന പരാതിയിൽ അന്വേഷണം

കാസർകോട് മിഞ്ചിപദവിലെ ഉപയോഗശൂന്യമായ കിണറ്റിൽ എൻഡോസൾഫാൻ കുഴിച്ചുമൂടിയെന്ന് 2013 ലാണ് പ്ലാന്റേഷൻ കോർപ്പറേഷൻ മുൻ തൊഴിലാളി വെളിപ്പെടുത്തിയത്

unscientific dumping of endosulfan complaint national green tribunal special team will visit kasaragod today asd
Author
First Published Dec 28, 2023, 12:38 AM IST

കാസർകോട്: എൻഡോസൾഫാൻ അശാസ്ത്രീയമായി കുഴിച്ചുമൂടിയെന്ന പരാതിയിൽ അന്വേഷണം നടത്താനായി കേന്ദ്ര സംഘം ഇന്നെത്തും. കാസർകോട് ജില്ലയിലാണ് കേന്ദ്ര സംഘം പരിശോധനക്കായി എത്തുക. കർണാടക ഉഡുപ്പിയിലെ മനുഷ്യാവകാശ പ്രവർത്തകൻ ഡോ. രവീന്ദ്രനാഥ് ഷാൻഭോഗ് നൽകിയ പരാതിയിലാണ് പരിശോധന നടത്താൻ ദേശീയ ഹരിത ട്രിബ്യൂണൽ തീരുമാനിച്ചത്. ഇത് പ്രകാരമാണ് വിദഗ്ധ പരിശോന നടത്താൻ കേന്ദ്ര സംഘം എത്തുവന്നത്. അശാസ്ത്രീയമായി കുഴിച്ച് മൂടിയതിനാൽ കാലക്രമേണ ഭൂഗർഭ ജലത്തിൽ എൻഡോസൾഫാൻ സാന്നിധ്യം ഉണ്ടാകുമെന്നാണ് പരാതിയിലെ വാദം. കാസർകോട് മിഞ്ചിപദവിലെ ഉപയോഗശൂന്യമായ കിണറ്റിൽ എൻഡോസൾഫാൻ കുഴിച്ചുമൂടിയെന്ന് 2013 ലാണ് പ്ലാന്റേഷൻ കോർപ്പറേഷൻ മുൻ തൊഴിലാളി വെളിപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നത്.

ശബരിമല നടയടച്ചു, മകരവിളക്ക് മഹോത്സവത്തിനായി മുന്നാം നാൾ തുറക്കും; ഇക്കുറി വരുമാനം 18 കോടി കൂടിയെന്ന് ദേവസ്വം

അതേസമയം എൻഡോസൾഫാൻ കുഴിച്ചുമൂടിയത് അശാസ്ത്രിയ രീതിയിലെന്ന പരാതിയിൽ കേന്ദ്ര - സംസ്ഥാന മലിനീകരണ ബോർഡുകൾക്ക് ദേശീയ ഹരിത ട്രിബ്യൂണൽ ഇന്നലെ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. വിദഗ്ധ സമിതി പഠനം നടത്തി ജനുവരി രണ്ടിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നോട്ടീസിലെ നിർദേശം. കേരളത്തിനും കര്‍ണാടകയ്ക്കും നോട്ടീസ് നൽകിയിട്ടുണ്ട്.

അതിനിടെ കാസർകോട് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത എൻഡോ സൾഫാൻ ദുരിത ബാധിതയായ 12 വയസുകാരി മരണപ്പെട്ടു എന്നതാണ്. കാസർകോട് ബെള്ളൂർ പൊസളിഗ കൃഷ്ണൻ - സുമ ദമ്പതികളുടെ മകൾ കൃതിഷ ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ആണ് 12 വയസുകാരി കൃതിഷ മരണപ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

വിവരങ്ങൾ ഇങ്ങനെ

എൻഡോസൾഫാൻ അശാസ്ത്രീയമായി കുഴിച്ചുമൂടിയെന്ന പരാതിയിൽ അന്വേഷണം നടത്താനായാണ് കേന്ദ്ര സംഘം എത്തുന്നത്. കാസർകോട് ജില്ലയിലാണ് കേന്ദ്ര സംഘം പരിശോധനക്കായി എത്തുക. കർണാടക ഉഡുപ്പിയിലെ മനുഷ്യാവകാശ പ്രവർത്തകൻ ഡോ. രവീന്ദ്രനാഥ് ഷാൻഭോഗ് നൽകിയ പരാതിയിലാണ് പരിശോധന നടത്താൻ ദേശീയ ഹരിത ട്രിബ്യൂണൽ തീരുമാനിച്ചത്. അശാസ്ത്രീയമായി കുഴിച്ച് മൂടിയതിനാൽ കാലക്രമേണ ഭൂഗർഭ ജലത്തിൽ എൻഡോസൾഫാൻ സാന്നിധ്യം ഉണ്ടാകുമെന്നാണ് പരാതിയിലെ വാദം. കാസർകോട് മിഞ്ചിപദവിലെ ഉപയോഗശൂന്യമായ കിണറ്റിൽ എൻഡോസൾഫാൻ കുഴിച്ചുമൂടിയെന്ന് 2013 ലാണ് പ്ലാന്റേഷൻ കോർപ്പറേഷൻ മുൻ തൊഴിലാളി വെളിപ്പെടുത്തിയത്.

Latest Videos
Follow Us:
Download App:
  • android
  • ios