ഫിറോസിനെതിരെ വേറെ കേസുകളുണ്ടോ തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്. സ്ഫോടകവസ്തുക്കളും ആയുധങ്ങളുമായി ലക്നൗവിന് സമീപമുള്ള ക്രൂക്രിയിൽ നിന്നാണ് ഫിറോസ്, പന്തളം സ്വദേശി അൻസാദ് എന്നിവരെ പൊലീസ് പിടികൂടിയത്. ഇരുവര്‍ക്കുമെതിരെ യുപി പൊലീസ് യുഎപിഎ ചുമത്തിയിരുന്നു.
കോഴിക്കോട്: യുപിയില്‍ അറസ്റ്റിലായ മലയാളി പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെക്കുറിച്ച് അന്വേഷിക്കാന്‍ യുപി പൊലീസ് കേരളത്തില്‍. കോഴിക്കോട് സ്വദേശി ഫിറോസ് ഖാനെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാന്‍ പൊലീസ് വടകരയിലെ റൂറൽ എസ്പി ഓഫീസിൽ എത്തി. ഫിറോസിനെതിരെ വേറെ കേസുകളുണ്ടോ തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്. സ്ഫോടകവസ്തുക്കളും ആയുധങ്ങളുമായി ലക്നൗവിന് സമീപമുള്ള ക്രൂക്രിയിൽ നിന്നാണ് ഫിറോസ്, പന്തളം സ്വദേശി അൻസാദ് എന്നിവരെ പൊലീസ് പിടികൂടിയത്. ഇരുവര്‍ക്കുമെതിരെ യുപി പൊലീസ് യുഎപിഎ ചുമത്തിയിരുന്നു.
ഇരുവര്‍ക്കും ബംഗ്ലാദേശ് ഭീകര സംഘടനയുമായി ബന്ധമുണ്ടെന്നാണ് യുപി പൊലീസ് പറയുന്നത്. സ്ഫോക വസ്തുക്കൾ ലഭിച്ചത് ബംഗ്ലാദേശി ഭീകര സംഘടനയായ ജമാത്ത് ഉള്‍ മുജാഹീദ്ദൻ വഴിയെന്ന് യുപി എടിഎസ് പറഞ്ഞു. മാസങ്ങൾക്ക് മുൻപ് ഇവർ ബംഗ്ലാദേശ് സന്ദർശിച്ചെന്നും ഇന്ത്യയിൽ സ്ഫോടനങ്ങൾ നടത്താന്‍ സംഘടനയുടെ സഹായം തേടിയെന്നും പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചെന്ന് ഭീകരവിരുദ്ധ സേന വ്യക്തമാക്കിയിരുന്നു. ഹിറ്റ് സക്വാഡിലെ യുപിയിൽ പ്രവർത്തിക്കുന്ന അഞ്ച് പേരെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചിരുന്നു.
