എംഡിആർഎഫ് സംഘം എത്തി ചുമന്നാണ് ബേസ് ക്യാമ്പിൽ എത്തിച്ചത്. എന്നാൽ ഇവിടെ വച്ച് മരണം സംഭവിച്ചു
ദില്ലി: ഉത്തരാഖണ്ഡിൽ മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ട്രക്കിംഗിന് പോയ മലയാളി ഇടുക്കി കമ്പിളികണ്ടം - മുക്കുടം സ്വദേശി പൂവത്തിങ്കൽ അമൽ മോഹൻ (34) ആണ് മരിച്ചത്. ചമോലി ജില്ലയിലെ ജോഷിമഡ് ഗരുഢാപീക്ക് മലയിലേക്ക് കൂട്ടുകാരുമായി ട്രക്കിങ് നടത്തുന്നതിനിടെ വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം. മലമുകളിൽ എത്തിയപ്പോൾ ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചു.
സെപ്തംബർ ഇരുപതിനാണ് അമൽ അടക്കം നാലംഗ സംഘം ട്രക്കിംഗിന് പോയത്. തുടർന്ന് എംഡിആർഎഫ് സംഘം എത്തി അമലിൻ്റെ മൃതദേഹം ചുമന്ന് ബേസ് ക്യാംപിൽ എത്തിച്ചു. കാലാവസ്ഥ അനുകൂലമായാൽ മൃതദേഹം എയർ ലിഫ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റും. മരണ വിവരം ബന്ധുക്കളെ അറിയിച്ചു.
