ഗ്രൂപ്പുകൾ പാര്‍ട്ടിയെ വിഴുങ്ങന്നത് തടയുകയാണ് വേണ്ടത്. കഴിവുള്ളവരെ ഉയര്‍ത്തിക്കൊണ്ടുവന്ന് പാര്‍ടിയെ പുനഃസംഘടിപ്പിക്കാനാണ് ശ്രമങ്ങൾ ഉണ്ടാകേണ്ടതെന്നും സതീശന്‍ പറഞ്ഞു.

തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഗ്രൂപ്പുകൾ ഇല്ലാതാക്കുക തന്‍റെ ഉത്തരവാദിത്തമല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഗ്രൂപ്പുകൾ കോണ്‍ഗ്രസിൽ എല്ലാകാലത്തും ഉണ്ട്. ഗ്രൂപ്പുകൾ പാര്‍ട്ടിയെ വിഴുങ്ങന്നത് തടയുകയാണ് വേണ്ടത്. കഴിവുള്ളവരെ ഉയര്‍ത്തിക്കൊണ്ടുവന്ന് പാര്‍ടിയെ പുനഃസംഘടിപ്പിക്കാനാണ് ശ്രമങ്ങൾ ഉണ്ടാകേണ്ടതെന്നും സതീശന്‍ പറഞ്ഞു. ദില്ലിയിൽ രാഹുൽ ഗാന്ധിയുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയ വിഷയങ്ങളടക്കം രാഹുലുമായി ചര്‍ച്ച ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred