പ്രവാസികളെ പണത്തിന്റെ പേരിർ വേർതിരിക്കുകയാണെന്നും കുറ്റപ്പെടുത്തിയ വി ഡി സതീശന്‍, ആരാണ് അനധികൃത പിരിവിന് അനുമതി നൽകിയതെന്നും ചോദിച്ചു.

തിരുവനന്തപുരം: ലോക കേരളസഭ യുഎസ് മേഖല സമ്മേളനത്തിലെ പണപിരിവ് നാണക്കേടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പണമുള്ളവരെ അടുത്ത് ഇരുത്തുന്ന രീതി ആണോ കമ്മ്യൂണിസ്റ്റ് രീതിയെന്ന് വി ഡി സതീശന്‍ ചോദിച്ചു. ഇത് കേരളത്തിൽ കേട്ടുകേൾവി ഇല്ലാത്തതാണെന്ന് വിമര്‍ശിച്ച പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി ആ പരിപാടിക്ക് പോകരുതെന്നും ആവശ്യപ്പെട്ടു.

പ്രവാസികളെ പണത്തിന്റെ പേരിർ വേർതിരിക്കുകയാണെന്നും കുറ്റപ്പെടുത്തിയ വി ഡി സതീശന്‍, ആരാണ് അനധികൃത പിരിവിന് അനുമതി നൽകിയതെന്നും ചോദിച്ചു. പണം ഇല്ലാത്തവർ അടുത്ത് വരേണ്ട എന്ന രീതി നാണക്കേടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, കൊള്ളയാണ് കെ എം എസ് സി എലില്‍ നടക്കുന്നതെന്നും തീപിടുത്തം ഉണ്ടായ സംഭവത്തില്‍ ആരോഗ്യമന്ത്രി കുറ്റക്കാരെ സംരക്ഷിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

YouTube video player