Asianet News MalayalamAsianet News Malayalam

തന്‍റെ പേരിൽ പ്രചരിക്കുന്നത് വ്യാജ സ്ക്രീൻ ഷോട്ടെന്ന് വി ഡി സതീശൻ; റൂറൽ എസ്പിക്ക് പരാതി നൽകി

കഴിഞ്ഞ ദിവസമാണ് സതീശൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ കമന്റുകൾക്ക് മറുപടിയായി അസഭ്യം പറഞ്ഞു എന്ന രീതിയിൽ സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിച്ചത്. 

v d satheesan complains against fake fb screen shot
Author
Kochi, First Published May 15, 2020, 5:29 PM IST

കൊച്ചി: തൻ്റെ പേരിൽ വ്യാജ ഫേസ്ബുക്ക് കമന്റ് പ്രചരിക്കുന്നെന്നാരോപിച്ച് വി ഡി സതീശൻ എംഎൽഎ പൊലീസിൽ പരാതി നൽകി. വ്യാജ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് വി ഡി സതീശൻ ആലുവ റൂറൽ എസ്പിക്ക് പരാതി നൽകിയത്.

കഴിഞ്ഞ ദിവസമാണ് സതീശൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ കമന്റുകൾക്ക് മറുപടിയായി അസഭ്യം പറഞ്ഞു എന്ന രീതിയിൽ സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിച്ചത്. ഒരു ഫേസ്ബുക്ക് കൂട്ടായ്മയിലെ കമൻ്റുകളുടെ കൂട്ടത്തിലാണ് വി ഡി സതീശൻ്റെ പേരും ചിത്രവുമുള്ള ഐഡിയിൽ നിന്ന് മോശം പരാമർശങ്ങൾ പ്രചരിച്ചത്. ആ ഫോട്ടോ വ്യാജമാണെന്ന് വി ഡി സതീശൻ ഫേസ്ബുക്ക് പേജിലൂടെ തന്നെ വ്യക്തമാക്കി. 

 വി ഡി സതീശൻ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

എന്റെ പേരിൽ ഇന്നലെ പ്രചരിച്ച വ്യാജ സ്ക്രീൻഷോട്ടിനെതിരെ ആലുവ റൂറൽ എസ്പിക്ക് ഇന്ന് രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ കുറെ ദിവസങ്ങളായി സർക്കാറിനെ വിമർശിക്കുന്ന പ്രതിപക്ഷത്തുള്ള നേതാക്കന്മാരെ തിരഞ്ഞ് പിടിച്ചു അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം ആക്രമണം. 

കഴിഞ്ഞ ദിവസം ഷാഫി പറമ്പിൽ എംഎൽഎക്കെതിരെ ഇത്തരത്തിൽ ഒരു വ്യാജ സ്‌ക്രീൻ ഷോട്ട് ഉണ്ടാക്കി പ്രചാരണം നടത്തിയിരുന്നു. വ്യാജവാർത്തകൾ ഉണ്ടാക്കി അപമാനിച്ചു വിശ്വാസ്യതയില്ലാതെയാക്കാം എന്ന ധാരണയിൽ സിപിഎം നടത്തുന്ന പ്രചരണങ്ങൾ ജനങ്ങൾ തള്ളിക്കളയും. ഈ ശ്രമങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടും.
 

Follow Us:
Download App:
  • android
  • ios