Asianet News MalayalamAsianet News Malayalam

'മലയാളിയുടെ ആത്മാഭിമാനത്തെ ചോദ്യംചെയ്യരുത്',കാര്യവട്ടത്ത് കാണികള്‍ കുറഞ്ഞത് മന്ത്രിയുടെ പ്രസ്‍താവന മൂലം:സതീശന്

ഇന്ന് കളി നടക്കുന്നത് ഒഴിഞ്ഞ ഗ്യാലറിക്ക് മുന്നിലാണ്. ഇനിയെങ്കിലും മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുതെന്നായിരുന്നു സതീശന്‍റെ വിമര്‍ശനം. 

V D Satheesan said that the spectators at karyavattom were less because of the controversial remarks of v abdurahiman
Author
First Published Jan 15, 2023, 7:20 PM IST

തിരുവനന്തപുരം: കാര്യവട്ടത്ത് കാണികള്‍ കുറഞ്ഞത് കായികമന്ത്രി വി അബ്ദുറഹ്മാന്‍റെ വിവാദ പരാമര്‍ശം മൂലമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വി ഡി സതീശന്‍റെ വിമര്‍ശനം. പട്ടിണി കിടക്കുന്നവർ  കളി കാണാൻ വരണ്ടെന്നായിരുന്നു കായികമന്ത്രിയുട പരാമര്‍ശം. ഇന്ന് കളി നടക്കുന്നത് ഒഴിഞ്ഞ ഗ്യാലറിക്ക് മുന്നിലാണ്. ഇനിയെങ്കിലും മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുതെന്നായിരുന്നു സതീശന്‍റെ വിമര്‍ശനം. 

കാര്യവട്ടം ടിക്കറ്റ് നിരക്കിൽ കോര്‍പ്പറേഷൻ ചുമത്തുന്ന വിനോദ നികുതി അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനമായി ഉയര്‍ത്തിയതിനെ ന്യായീകരിച്ച് കായികമന്ത്രി നടത്തിയ പരാമർശം വിവാദമായിരുന്നു. പട്ടിണിപ്പാവങ്ങൾ ക്രിക്കറ്റ് കളികാണാൻ വരേണ്ടെന്നെയാരുന്നു മന്ത്രിയുടെ പരാമര്‍ശം.

Follow Us:
Download App:
  • android
  • ios