പുതുപ്പള്ളിയില്‍ സിപിഎം-ബിജെപി ധാരണയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സിപിഎം ജില്ലാ നേതാക്കളെ വെച്ച് ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ വേട്ടയാടിയെന്നും അച്ചു ഉമ്മനെതിരായ സൈബർ ആക്രമണം സിപിഎം നേതാക്കളുടെ അറിവോടെയാണെന്നും സതീശന്‍ വിമര്‍ശിച്ചു. 

കോട്ടയം: പുതുപ്പള്ളിയില്‍ യുഡിഎഫ് തികഞ്ഞ ആത്മ വിശ്വാസത്തിലാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ചാണ്ടി ഉമ്മന് അനുകൂല വിധി ഉണ്ടാകുമെന്ന് വി ഡി സതീശന്‍ പറഞ്ഞു. പുതുപ്പള്ളിയില്‍ സിപിഎം-ബിജെപി ധാരണയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സിപിഎം ജില്ലാ നേതാക്കളെ വെച്ച് ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ വേട്ടയാടിയെന്നും അച്ചു ഉമ്മനെതിരായ സൈബർ ആക്രമണം സിപിഎം നേതാക്കളുടെ അറിവോടെയാണെന്നും സതീശന്‍ വിമര്‍ശിച്ചു. 

കേരളത്തില്‍ വിലക്കയറ്റം ഇല്ലെന്ന് വിശ്വാസിക്കുന്ന ഏകയാള്‍ മുഖ്യമന്ത്രിയാണെന്നും വി ഡി സതീശന്‍ പരിഹസിച്ചു. എം വി ഗോവിന്ദൻ മലക്കം മാറിയാൽ വിദഗ്ധനാണെന്നും അദ്ദേഹം വിമര്‍ശിച്ചു. പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിക്ക് മറുപടിയില്ലെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷ നേതാവ്, കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങളും സംസ്ഥാന സർക്കാരിന്റെ മാസപ്പടി അടക്കം ഉള്ള അഴിമതികളും പുതുപ്പള്ളിയില്‍ ചർച്ചയാകുമെന്ന് കൂട്ടിച്ചേര്‍ത്തു. കാർഷിക മേഖലയോടുള്ള സര്‍ക്കാരിന്റെ അവഗണനയും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. പിണറായി വിജയൻ സിപിഎമ്മും ഉമ്മൻചാണ്ടിയുടെ കുടുംബത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also Read: വീട്ടമ്മയെ സുഹൃത്ത് വീട്ടിൽ കയറി വെട്ടി; പ്രതിക്കായി തെരച്ചിൽ

'സിപിഎം സമുദായ നേതാക്കളെ ബ്ലാക്ക്മെയിൽ ചെയ്ത് സമ്മർദ്ദത്തിലാക്കുന്നു'