Asianet News MalayalamAsianet News Malayalam

'നന്ദുവിന്‍റേത് കൊലപാതകം, പിന്നില്‍ ഡിവൈഎഫ്ഐ,ലഹരിമാഫിയ,ഓഡിയോ ഡിലീറ്റ് ചെയ്യാന്‍ പൊലീസ് ആവശ്യപ്പെട്ടു':സതീശന്‍

ലഹരി മാഫിയക്ക് നേതൃത്വം നൽകുന്നത് സിപിഎമ്മും ഡിവൈഎഫ്ഐയും ആണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. 

V D Satheesan says that Nandu s death was a murder
Author
Trivandrum, First Published Aug 18, 2022, 7:22 PM IST

ആലപ്പുഴ: പുന്നപ്രയിയിലെ നന്ദുവിന്‍റെ മരണം കൊലപാതകം ആണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ഡിവൈഎഫ്ഐയും ലഹരി മാഫിയയുമാണ് പിന്നില്‍. പുറത്തുവന്ന നന്ദുവിന്‍റെ ഓഡിയോ ഡിലീറ്റ് ചെയ്ത് കളയാൻ പൊലീസ് വീട്ടുകാരോട് ആവശ്യപ്പെട്ടു. വിഷയം ഡിജിപിയുടെ മുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തും. ലഹരി മാഫിയക്ക് നേതൃത്വം നൽകുന്നത് സിപിഎമ്മും ഡിവൈഎഫ്ഐയും ആണെന്നും സതീശൻ പറഞ്ഞു. മരിക്കുന്നതിന് തൊട്ട് മുമ്പ്  സഹോദരിയുമായി നടത്തിയ ഫോൺ സംഭാഷണത്തില്‍  ഡിവൈഎഫ്ഐക്കാര്‍ തന്നെ മര്‍ദ്ദിച്ചതായി നന്ദു പറയുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ച  പുന്നപ്രയിലെ വീടിന് സമീപത്തെ പറമ്പില്‍ ഡിവൈഎഫ്ഐ പ്രവർത്തകരടങ്ങുന്ന സംഘത്തിന്‍റെ ആഘോഷം നടന്നിരുന്നു. 

നന്ദുവും സുഹൃത്തുക്കളും ഇതേ സ്ഥലത്ത് ഇരുന്നതിനെ ചൊല്ലി സംഘര്‍ഷമുണ്ടായി. സംഘര്‍ഷം തടയാന്‍ ശ്രമിച്ച നന്ദുവിനെയും ഡിവൈഎഫ്ക്കാര്‍ മര്‍ദ്ദിച്ചു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച നന്ദുവിനെ സംഘം പിന്തുടര്‍ന്നു. ഇതിനിടയില്‍ ട്രെയിനിന് മുന്നില്‍ പെട്ട്  മരിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷിയായിരുന്ന ബന്ധു സജു പറഞ്ഞു. പൊലീസില്‍ പരാതി നല്‍കിയിട്ടും തങ്ങള്‍ക്കെതിരെ കള്ളക്കേസെടുക്കാനാണ് പൊലീസിന്‍റെ ശ്രമമെന്ന് നന്ദുവിന്‍റെ അഛന്‍ ബൈജു പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം തുടരുന്നുണ്ടെന്നുമാണ് പുന്നപ്ര പൊലീസിന്‍റെ വിശദീകരണം.

 'ഡിവൈഎഫ്ഐ പ്രവർത്തകർ ഓടിച്ചിട്ട് മര്‍ദിച്ചു' : ആരോപണവുമായി നന്ദുവിന്‍റെ കുടുംബം

ആലപ്പുഴ പുന്നപ്രയിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ആരോപണവുമായി കുടുംബം. ആലപ്പുഴ പുന്നപ്ര സ്വദേശി നന്ദു(19) വിന്‍റെ മരണത്തിലാണ് കുടുംബം പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഡിവൈഎഫ്ഐ പ്രവർത്തകർ മര്‍ദ്ദിക്കാന്‍ ഓടിച്ചപ്പോള്‍ നന്ദു ട്രെയിന് മുന്നില്‍പ്പെടുകയായിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. മരിക്കുന്നതിന് തൊട്ട് മുമ്പ് സഹോദരിയുമായി നടത്തിയ ഫോൺ സംഭാഷണത്തില്‍ ഡിവൈഎഫ്ഐക്കാര്‍ തന്നെ മര്‍ദ്ദിച്ചതായി നന്ദു പറയുന്നുണ്ട്. ട്രെയിനിടിക്കുന്നതിന് തൊട്ടു മുമ്പ് നന്ദു വീട്ടുകാരുമായി സംസാരിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. മരിക്കുന്നതിന് തൊട്ട് മുമ്പ് സഹോദരിയുമായി നന്ദു നടത്തിയ ഫോൺ സംഭാഷണത്തില്‍ മര്‍ദ്ദനത്തെക്കുറിച്ച് പറയുന്നുണ്ട്. ഡിവൈഎഫ്ഐ പ്രവർത്തകർ തല്ലിയെന്നും അവർ വീട്ടിലും വന്ന് ആക്രമിക്കുമെന്നുമാണ് നന്ദു പറയുന്നുത്. 


  

Follow Us:
Download App:
  • android
  • ios