തലമുറമാറ്റം എന്നാല്‍ ഒരുപ്രായം കഴിഞ്ഞവരെ പൂര്‍ണ്ണമായി ഒഴിവാക്കുന്നതല്ലെന്നും വര്‍ക്കിങ് പ്രസിഡന്‍റുമാരും മികച്ച ടീമെന്ന് സതീശന്‍ പറഞ്ഞു. 

തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റായി തെരഞ്ഞെടുത്ത കെ സുധാകരനെ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഹൈക്കമാന്‍റ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും പാര്‍ട്ടിയാണ് ഗ്രൂപ്പിനേക്കാള്‍ വലുതെന്നും സതീശന്‍ പറഞ്ഞു. തലമുറമാറ്റം എന്നാല്‍ ഒരുപ്രായം കഴിഞ്ഞവരെ പൂര്‍ണ്ണമായി ഒഴിവാക്കുന്നതല്ലെന്നും പുതിയ വര്‍ക്കിങ് പ്രസിഡന്‍റുമാരും മികച്ച ടീമെന്ന് സതീശന്‍ പറഞ്ഞു. 

സുധാകരനെ കെപിസിസി അദ്ധ്യക്ഷനാക്കിയ ഹൈക്കമാന്‍റ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണിയും പറഞ്ഞു. എൽഡിഎഫ് തുടര്‍ഭരണത്തിൽ നിരാശരായ കോണ്‍ഗ്രസ് യുഡിഎഫ് അണികൾക്ക് ആവേശം പകരുന്നതാണ് തീരുമാനം. കേരളത്തിലെ കോണ്‍ഗ്രസുകാരെയെല്ലാം ഒന്നിച്ചുകൊണ്ടുപോകാൻ സുധാകരൻ നയിക്കുന്ന ടീമിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും എ കെ ആന്‍റണി പറഞ്ഞു.