Asianet News MalayalamAsianet News Malayalam

ബഫർ സോൺ വിഷയത്തിൽ സർക്കാർ കാണിക്കുന്ന അലംഭാവം മാപ്പർഹിക്കാത്ത കുറ്റമെന്ന് വി ഡി സതീശൻ

മാന്വൽ സർവേ നടത്തണം. ഉപഗ്രഹ സർവേയാണ് സുപ്രീം കോടതിക്ക് നൽകുന്നതെങ്കിൽ കോടതിയിൽ നിന്ന് ഗുരുതരമായ തിരിച്ചടിയുണ്ടാകുമെന്നും സതീശൻ പറഞ്ഞു. 

V D Satheeshan slams Kerala Govt on Buffer Zone Issue
Author
First Published Dec 18, 2022, 12:39 PM IST

കൊച്ചി : ബഫർ സോൺ വിഷയത്തിൽ സർക്കാർ കാണിക്കുന്ന അലംഭാവം മാപ്പർഹിക്കാത്ത കുറ്റമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണ്ടയെന്ന് തീരുമാനിച്ചത് പിണറായി സർക്കാറെന്നും സതീശൻ കുറ്റപ്പെടുത്തി. കേരളത്തിൽ ദേശീയ ശരാശരിയെക്കാൾ വനമുണ്ട്. കൂടുതൽ ജനവാസ മേഖലയാണ് കേരളം. ഈ പ്രാധാന്യത്തോടെ വിഷയങ്ങൾ സുപ്രീം കോടതിയെ ബോധിപ്പിക്കണം. അതിന് മാന്വൽ സർവേ നടത്തണം. ഉപഗ്രഹ സർവേയാണ് സുപ്രീം കോടതിക്ക് നൽകുന്നതെങ്കിൽ കോടതിയിൽ നിന്ന് ഗുരുതരമായ തിരിച്ചടിയുണ്ടാകുമെന്നും സതീശൻ പറഞ്ഞു. 

അടിയന്തരമായി മാന്വൽ സർവേ നടത്തണം. അതുവരെ കാലാവധി നീട്ടണം. ഇല്ലങ്കിൽ പതിനായിരങ്ങൾ കുടിയിറങ്ങേണ്ടി വരും. ഇല്ലങ്കിൽ അതിശക്തമായ സമരം യുഡിഎഫ് ഏറ്റടുക്കും. കെ റയിൽ, വിഴിഞ്ഞം പോലെ ഇരകളെ യു.ഡി.എഫ് ചേർത്തു പിടിക്കും. ഒരു ലക്ഷത്തിലധികം വീടുകളെ ബാധിക്കും. ഇരുപത് പട്ടണങ്ങളെ ബാധിക്കും. പഞ്ചായത്തുകളെ കൊണ്ട് പരിശോധിക്കാമെന്ന് മന്ത്രി ഇപ്പോൾ പറയുന്നു. ഇത്ര കാലതാമസം എന്തിനു വരുത്തിയെന്ന് ചോദിച്ച സതീശൻ ഭരിക്കാൻ മറന്നു പോയ സർക്കാരാണ് ഇതെന്നും പറഞ്ഞു. 

സിപിഎമ്മിലേക്ക് ചേക്കേറിയ മുൻ കോൺഗ്രസ് നേതാവ് അഡ്വ. സി കെ ശശീന്ദരൻ പെരിയ കേസിലെ പ്രതികളുടെ കേസ് ഏറ്റെടുത്ത സംഭവത്തിലും സതീശൻ പ്രതികരിച്ചു. സി.കെ.ശ്രീധരൻ ചെയ്തത് അഭിഭാഷ ജോലിയോട് ചെയ്യുന്ന നീതി കേടെന്നും ഒരു പ്രാവശ്യം പെരിയയിൽ കൊല്ലട്ടെ യുവാക്കളെ വീണ്ടും കൊല്ലുന്ന രീതിയാണ് സി കെ ശ്രീധരൻ ചെയ്തതെന്നും സതീശൻ പ്രതികരിച്ചു. 

Reead More : ബഫർസോൺ: ഉപഗ്രഹ സർവേ റിപ്പോർട്ട് സുപ്രീംകോടതിയിൽ നൽകില്ല,ആവശ്യമെങ്കിൽ റവന്യുവകുപ്പിന്‍റെ സഹായം തേടും-വനംമന്ത്രി

Follow Us:
Download App:
  • android
  • ios