'കേരളം: ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യത്തെ ഒരു പ്രേത നഗരം.എന്ന ബിബിസി റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തിലാണ് വി മുരളീധരന്‍റെ പ്രതികരണം

തിരുവനന്തപുരം: ലോകത്തിലെ തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യത്തെ ഒരു പ്രേത നഗരം എന്ന തലക്കെട്ടില്‍ ബിബിസി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പങ്കുവച്ചവരെ വിമര്‍ശിച്ച് കേന്ദ്ര മന്ത്രി വി മുരളീധരന്‍. മന്ത്രി വി ശിവന്‍കുട്ടിക്കും സംസ്ഥാന സര്‍ക്കാരിനും എതിരെയാണ് കേന്ദ്ര മന്ത്രിയുടെ പരിഹാസം. മാറി മാറി ഭരിച്ചവർ കേരളത്തിൻ്റെ മഹത്തായ വിദ്യാഭ്യാസ പാരമ്പര്യത്തെ തച്ചുടച്ചത് എങ്ങനെയെന്ന് വസ്തുതകളുടെ അടിസ്ഥാനത്തിൽ പറയുമ്പോൾ കണ്ണടച്ചിരുട്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

വി മുരളീധരന്‍റെ കുറിപ്പ് ഇങ്ങനെ

മുരളീധരൻ പറഞ്ഞാൽ " ഓഹോ "ബിബിസി പറഞ്ഞാൽ " ആഹാ '' !"Kerala : A Ghost Town in the World's most populated country " എന്ന തലവാചകം സിപിഎമ്മിൻ്റെ"മാതൃകാമാധ്യമസ്ഥാപന"മായ സാക്ഷാൽ BBCയുടേതാണ് !കുമ്പനാട് ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ ഒന്നാം ക്ലാസിൽ ചേരാൻ പത്തു കുട്ടികൾ പോലുമില്ലെന്ന്"ബിബിസി" പറയുമ്പോൾ ശിവൻകുട്ടി മന്ത്രിക്ക് അഭിമാനിക്കാം !കാരണം, പറയുന്നത് ബിബിസിയാണല്ലോ,കേരളം അന്താരാഷ്ട്ര പ്രശസ്തി നേടുകയല്ലേ !അവസരങ്ങളില്ലാത്തതിനാൽ യുവാക്കൾ നാടുവിടുകയാണെന്ന് പറയുമ്പോഴും ശിവൻകുട്ടിക്ക് അഭിമാനിക്കാം.കാരണം, പറയുന്നത് ബിബിസി ആണല്ലോ !പ്രായമായ അമ്മമാർ പ്രാണഭയവുമായി തനിച്ച് ജീവിക്കുന്ന സ്ഥിതിയാണ് എന്ന് പറയുന്നതും അഭിമാനിക്കാനുള്ള വകയാണ്.മക്കൾക്ക് മാതാപിതാക്കളെ വൃദ്ധസദനങ്ങളിലാക്കേണ്ട ഗതികേടാണ് എന്ന് പറയുന്നതും അഭിമാനിക്കാവുന്ന കാര്യമാണ്.കാരണം, പറയുന്നത് ബിബിസിയാണല്ലോ !വിശ്വസ്ഥതയുടെ പര്യായമല്ലേ ബിബിസി....!