'കേന്ദ്രത്തിൽ നിന്ന് കേരളത്തിന് കിട്ടാനുള്ള തുകയെത്ര, അരിയെത്ര എന്ന് ചോദിച്ചാൽ പയറഞ്ഞാഴി എന്ന് മറുപടി'
കേരളത്തിലെ ധനപ്രതിസന്ധിക്ക് ഉത്തരവാദി കേന്ദ്ര സർക്കാരെന്ന മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും വാദം പച്ചക്കള്ളമെന്നാവര്‍ത്തിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍
തിരുവനന്തപുരം: കേരളത്തിലെ ധനപ്രതിസന്ധിക്ക് ഉത്തരവാദി കേന്ദ്ര സർക്കാരെന്ന മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും വാദം പച്ചക്കള്ളമെന്നാവര്‍ത്തിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍.കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ള തുകയുടെ കണക്കിന് ധനമന്ത്രി കെ.ബാലഗോപാലിന്‍റെ മറുപടി പഴമൊഴിയെ അനുസ്മരിപ്പിക്കുന്നതാണ്.അരിയെത്ര എന്ന് ചോദിച്ചാൽ പയറഞ്ഞാഴി എന്നാണ് മറുപടി.ആരും ആരുടേയും അടിമയല്ല.നെല്ല് സംഭരണത്തിന് കഴിഞ്ഞ മാർച്ചിൽ കേന്ദ്രം 378 കോടി നൽകി ആ തുക കേരളം എന്ത് ചെയ്തു ?താങ്ങുവില കൂട്ടി , കേന്ദ്രം വർദ്ധിപ്പിച്ച തുക കേരളം നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അർഹമായ വിഹിതവും പെൻഷൻ കുടിശ്ശികയും നൽകാത്ത കേന്ദ്ര നയമാണ് കേരളത്തെ ശ്വാസം മുട്ടിക്കുന്നതെന്നാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും ആവർത്തിക്കുന്നത്. ഇതിന് കണക്കുകൾ നിരത്തി കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഇന്നലെ രംഗത്ത് വന്നിരുന്നു മറുപടിയുമായി സംസ്ഥാന ധനമന്ത്രി കെ.എന്‍.ബാലഗോപാലും വാര്‍ത്താസമ്മളനം നടത്തി.ഇതിനോടാണ് വി.മുരളീധരന്‍റെ ഇന്നത്തെ മറുപടി