സർക്കാർ സാഹചര്യത്തിന്റെ ഗൗരവം  മനസിലാക്കുന്നില്ല. രോഗികളിൽ 40 ശതമാനവും കേരളത്തിലാണെന്നും മുരളീധരൻ പറഞ്ഞു.

ദില്ലി: കൊവിഡ് പ്രതിരോധത്തിൽ സ്വീകരിച്ച നിലപാട് തെറ്റിയെന്ന് സംസ്ഥാന സർക്കാർ ഇനിയെങ്കിലും സമ്മതിക്കണമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ പറഞ്ഞു. സർക്കാർ സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കുന്നില്ല. രോഗികളിൽ 40 ശതമാനവും കേരളത്തിലാണെന്നും മുരളീധരൻ പറഞ്ഞു.

മുഖ്യമന്ത്രി മറ്റ് രാജ്യങ്ങളുമായി കേരളത്തിലെ രോഗികളുടെ എണ്ണം താരതമ്യം ചെയ്യുന്നു. മറ്റ് സംസ്ഥാനങ്ങളുമായാണ് യഥാർത്ഥത്തിൽ താരതമ്യം ചെയ്യേണ്ടത്. കേരളത്തിലെ ജനങ്ങളെ മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും കബളിപ്പിക്കുന്നു. ഒരു വർഷമായി കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുന്നു. ഐ സി എം ആറിന്റേയും ലോകാരോഗ്യ സംഘടനയുടേയും നിർദ്ദേശങ്ങൾ പാലിക്കുന്നില്ല.

ആന്റിജൻ ടെസ്റ്റാണ് ഫലപ്രദമെന്ന കേരളത്തിന്റെ വാദം ശരിയല്ല. ജനങ്ങളുടെ ജീവൻ വച്ച് പന്താടരുത്. കേരളത്തെ കേന്ദ്രസർക്കാർ പ്രശംസിച്ചിട്ടില്ല. കേരളത്തിലെ ഉദ്യോഗസ്ഥർ പറയുന്നതാണിതെല്ലാം എന്നും വി മുരളീധരൻ പറഞ്ഞു.