തിരുവനന്തപുരം: സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദസന്ദേശം പുറത്തുവന്നതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ആസൂത്രണമാണോ എന്ന് അന്വേഷിക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കൂടുതൽ പേരെ ചോദ്യം ചെയ്യുന്നത് കണക്കിലെടുത്തുള്ള മുൻകൂർ ജാമ്യമാണ് ശബ്ദസന്ദേശം. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണ് ഇതെന്നും വി മുരളീധരൻ ആരോപിച്ചു.

ശബ്ദരേഖ പുറത്തുവന്നത് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കട്ടെ. മുഖ്യമന്ത്രിയുടെ ഓഫീസിലക്ക് അന്വേഷണം എത്തിയാല്‍ ഉത്തരവാദി മുഖ്യമന്ത്രിയാണ്, അല്ലാതെ കേന്ദ്ര ഏജന്‍സി അല്ലെന്നും വി മുരളീധരൻ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കിഫ്ബി വിവാദത്തെ പറ്റി ആരെങ്കിലും പരാതിയുമായി കേന്ദ്രത്തെ സമീപിച്ചാൽ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെയ്തത് തെറ്റാണെന്ന് ധനമന്ത്രി തോമസ് ഐസക്കിന് അറിയാമെന്നും അതിനാലാണ് ഭയമെന്നും മുരളീധരൻ കൂട്ടിച്ചേര്‍ത്തു.