പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനോട് ഒരു അഭ്യര്‍ഥനയെന്ന് വി.മുരളീധരന്‍. ഉദ്ഘാടനം ചെയ്യുന്ന പാലങ്ങളും റോഡുകളും,കുറഞ്ഞത് തിരികെ തിരുവനന്തപുരത്ത് എത്തുംവരെയെങ്കിലും പൊളിയില്ല എന്ന് ഉറപ്പാക്കണം
തിരുവനന്തപുരം: സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍ രംഗത്ത്. ഉദ്ഘാടനം ചെയ്യുന്ന പാലങ്ങളും റോഡുകളും കുറഞ്ഞത് തിരികെ തിരുവനന്തപുരത്ത് എത്തുംവരെയെങ്കിലും പൊളിയില്ല എന്ന് ഉറപ്പാക്കണമെന്ന് കേന്ദ്രമന്ത്രി പരിഹസിച്ചു .പൊതുമരാമത്ത് മന്ത്രിയോട് ഒരു അഭ്യര്‍ഥനയെന്ന പേരില്‍ ഫേസ് ബുക്കിലാണ് കുറിപ്പ്. ഒന്നിനു പിറകേ ഒന്നായി പൊളിയുന്ന പൊതുമരാമത്ത് റോഡുകളുടെ / പാലങ്ങളുടെ പട്ടികയിലേക്ക് മാറനല്ലൂര്‍– മലവിള പാലവും ഉള്പ്പെടുത്തിയത്. പൊതുഖജനാവിലെ മൂന്നരക്കോടിയും , മന്ത്രിയുടെ ഉദ്ഘാടന മാമാങ്കത്തിന് ചിലവിട്ട തുകയും നെയ്യാറില്‍ ഒലിച്ചുപോയി. കാട്ടിലെ തടി തേവരുടെ ആന, വലിയെടാ വലി.നാട്ടുകാരുടെ പണം, കോണ്‍ട്രാക്ടറുടെ പോക്കറ്റ്, പിന്നെ എത്ര വലിച്ചാലെന്ത് എന്നതാണ് സമീപനം.
ദേശീയപാതയുടെ പണി നടക്കുന്നിടത്ത് ക്യാമറകളുമായി പോയി എത്തിനോക്കുകയല്ല , പൊതുമരാമത്ത് കോണ്‍ട്രാക്ടര്‍മാരുടെ ചെവിക്കുപിടിക്കുകയാണ് ശ്രീ.മുഹമ്മദ് റിയാസ് ചെയ്യേണ്ടതെന്നും വി.മുരളീധരന്‍ അദ്ദേഹം പറഞ്ഞു
