Asianet News MalayalamAsianet News Malayalam

യാത്രക്ക് പബ്ലിസിറ്റി കിട്ടാനാണ് ശബരിമല കോൺഗ്രസ് ചര്‍ച്ചയാക്കിയതെന്ന് വി മുരളീധരൻ

ക്ഷേത്രങ്ങൾ വിശ്വാസികളെ ഏൽപ്പിക്കണമെന്നാണ് ബിജെപി നിലപാട്. ശബരിമല വിഷയത്തിൽ കോൺഗ്രസ് ഒന്നും ചെയ്തിട്ടില്ലെന്ന് വി മുരളീധരൻ 

v muraleedharan against udf and ldf
Author
Trivandrum, First Published Feb 7, 2021, 6:03 PM IST

തിരുവനന്തപുരം : വോട്ടിന് വേണ്ടിയുള്ള നിലപാടല്ല ശബരിമല വിഷയത്തിൽ ബിജെപിക്ക് ഉള്ളതെന്ന് വിശദീകരിച്ച് വി മുരളീധരൻ. ബിജെപി വിശ്വാസികൾക്ക് ഒപ്പമാണ്,ശബരിമല വിഷയത്തിൽ കോൺഗ്രസ് ഒന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞ വി മുരളീധരൻ കോൺഗ്രസ് യാത്രയുടെ പബ്ലിസിറ്റിക്ക് വേണ്ടി ശബരിമലയെ ഉപയോഗിക്കുകയാണെന്നും ആക്ഷേപിച്ചു.  ക്ഷേത്രങ്ങൾ ക്ഷേത്ര വിശ്വാസികളെ ഏൽപ്പിക്കണമെന്നാണ് ബി ജെ പി നിലപാടെന്നും വി മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു. 

ശബരിമല സ്ത്രീ പ്രവേശനത്തിൽ സിപിഎം നിലപാട് മാറ്റിയിട്ടില്ല. ഓരോ ഘട്ടത്തിലും ഓരോന്ന് പറയുകയാണ്. വോട്ടിന് വേണ്ടി നിലപാട് മാറ്റുന്ന സമീപനം ബിജെപിക്ക് ഇല്ലെന്നും വി മുരളീധരൻ പറഞ്ഞു, 

Follow Us:
Download App:
  • android
  • ios