കേരളം അന്താരാഷ്ട്ര ഭീകരരുടെ ഒളിത്താവളമാക്കാൻ സവാദിന്‍റെ 13 വര്‍ഷത്തെ ഒളിവ് ജീവിതം വഴിയൊരുക്കുമോ എന്ന് കേരളത്തിലെ ജനങ്ങൾ ഭയക്കുന്നു
തിരുവനന്തപുരം: കൈവെട്ടുകേസില്‍ 13 വര്‍ഷം ഒളിവില്‍ കഴിഞ്ഞ ശേഷം ഒന്നാം പ്രതി സവാദ് അറസ്ററിലായതില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ .കേരളം അന്താരാഷ്ട്ര ഭീകരരുടെ ഒളിത്തവളമായി മാറാൻ പോവുകയാണ്.മാർക്സിസ്റ്റ് പാർട്ടികളുടെ ഇടപെടൽ പലതവണ കണ്ടു.ജോസഫ് മാഷിൻറെ കൈവെട്ടിയ കേസിലെ പ്രതി 13 വർഷം മട്ടന്നൂരിൽ ഒളിവിൽ കഴിഞ്ഞത് അയാളുടെ മിടുക്കല്ല.മാർക്സിസ്റ്റ് പാർട്ടിയുടെ കോട്ടയാണ് മട്ടന്നൂർ.ഭീകരവാദികൾക്ക് ഒളിഞ്ഞം തെളിഞ്ഞും മാർക്സിസ്റ്റ് പാർട്ടി പിന്തുണ നൽകുന്നു.കേരളം അന്താരാഷ്ട്ര ഭീകരരുടെ ഒളിത്താവളമാക്കാൻ ഈ സംഭവം വഴിയൊരുക്കുമോ എന്ന് കേരളത്തിലെ ജനങ്ങൾ ഭയക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു
