പല പദ്ധതികളും കേന്ദ്ര ഫണ്ടാണ്. കേന്ദ്ര പദ്ധതികൾക്ക് പ്രചാരണം നൽകുന്നതിന് റിയാസിന് നന്ദിയെന്നുമായിരുന്നു മുരളീധരന്റെ വാക്കുകൾ
കാസർകോട് : ദേശീയപാത പദ്ധതികളുടെ ഉദ്ഘാടന വേദിയിൽ കേന്ദ്രമന്ത്രിയും സംസ്ഥാന മന്ത്രിയും തമ്മിൽ വാക്ക് പോര്. വി മുരളീധരനും മുഹമ്മദ് റിയാസുമാണ് ഓൺലൈൻ ഉദ്ഘാടന വേദിയിൽ തമ്മിൽ തല്ലിയത്. മന്ത്രി മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ കേന്ദ്ര സർക്കാരുനുള്ള പ്രമോഷനാണെന്നായിരുന്നു മുരളീധരന്റെ പരിഹാസം. പല പദ്ധതികളും കേന്ദ്ര ഫണ്ടാണ്. കേന്ദ്ര പദ്ധതികൾക്ക് പ്രചാരണം നൽകുന്നതിന് റിയാസിന് നന്ദിയെന്നുമായിരുന്നു മുരളീധരന്റെ വാക്കുകൾ. ഇതോടെ മുഹമ്മദ് റിയാസും വെറുതെയിരുന്നില്ല. കേന്ദ്ര ഫണ്ട് ജനങ്ങളുടെ പണമാണെന്നും ആരുടെയും ഔദാര്യമല്ലെന്നും റിയാസ് മറുപടി നൽകി. സോഷ്യൽ മീഡിയയിൽ പ്രചാരണം തുടരും. ചെറുതോണി മേൽപ്പാലം ഉൾപ്പടെ സംസ്ഥാന സർക്കാർ ഇടപെടലിലാണ് യഥാർഥ്യമായത്. ഇത്തരമൊരു പരിപാടി രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചത് ശരിയല്ലെന്നും റിയാസ് തിരിച്ചടിച്ചു.

