Asianet News MalayalamAsianet News Malayalam

ദില്ലിയിലെ കർഷക സമരത്തിന് പിന്നിൽ ഇടനിലക്കാർ, കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നു: വി മുരളീധരൻ

മസാല ബോണ്ടിലടക്കം രാഷ്ട്രീയ ഇടപെടലോടെയാണ് എൻഫോഴ്സ്മെന്റ് പ്രവർത്തിക്കുന്നതെന്ന ധനമന്ത്രി തോമസ് ഐസകിന്റെ പ്രസ്താവന അടിസ്ഥാന രഹിതമാണ്

V Muraleedharan on farmers dilli chalo march kerala local body election
Author
Pathanamthitta, First Published Nov 28, 2020, 2:49 PM IST

ദില്ലി: രാജ്യതലസ്ഥാനത്തേക്ക് കർഷകർ നടത്തിയ മാർച്ചിന് പിന്നിൽ ഇടനിലക്കാരാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഇടനിലക്കാർ കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്. കേന്ദ്രസർക്കാർ കൊണ്ടുവന്ന കർഷക നിയമം കർഷകർക്ക് അനുകൂലമായതാണെന്നും അദ്ദേഹം വാദിച്ചു.

കേരളത്തിൽ ഈ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടും. മസാല ബോണ്ടിലടക്കം രാഷ്ട്രീയ ഇടപെടലോടെയാണ് എൻഫോഴ്സ്മെന്റ് പ്രവർത്തിക്കുന്നതെന്ന ധനമന്ത്രി തോമസ് ഐസകിന്റെ പ്രസ്താവന അടിസ്ഥാന രഹിതമാണ്. ബിലീവേഴ്സ് സ്ഥാപനങ്ങളിൽ നടന്ന ഭീമമായ തട്ടിപ്പാണ് പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു.

Follow Us:
Download App:
  • android
  • ios