Asianet News MalayalamAsianet News Malayalam

പവർ ഗ്രൂപ്പിൽ ആരൊക്കെയെന്ന് വെളിപ്പെടുത്തണം, സർക്കാർ ഇരകൾക്കൊപ്പം നിൽക്കണം: വി മുരളീധരൻ 

ക്രിമിനൽ കുറ്റം കണ്ടെത്തിയാൽ ഉടൻ കേസെടുക്കാൻ പരാതിയുടെ ആവശ്യമില്ല. പരാതി വേണമെന്ന സർക്കാർ പറയുന്നത് വസ്തുതകൾക്ക് വിരുദ്ധമാണ് 

v muraleedharan response on hema committee report
Author
First Published Aug 22, 2024, 6:41 PM IST | Last Updated Aug 22, 2024, 6:43 PM IST

മുംബൈ : ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ ഉടൻ നടപടിയെടുക്കണമെന്ന് വി മുരളീധരൻ. സിനിമാ ലോകത്തെ നിയന്ത്രിക്കുന്ന പവർ ഗ്രൂപ്പിൽ ആരൊക്കെയാണ് ഉള്ളത് എന്ന് വെളിപ്പെടുത്തണം. റിപ്പോർട്ട് പൂഴ്ത്തി വെച്ച സാംസ്കാരിക വകുപ്പ് മന്ത്രി  സജി ചെറിയാൻ സത്യപ്രതിജ്ഞ ലംഘനം നടത്തി. ക്രിമിനൽ കുറ്റം കണ്ടെത്തിയാൽ ഉടൻ കേസെടുക്കാൻ പരാതിയുടെ ആവശ്യമില്ല. പരാതി വേണമെന്ന സർക്കാർ പറയുന്നത് വസ്തുതകൾക്ക് വിരുദ്ധമാണ്. സർക്കാർ ഇരകൾക്കൊപ്പം നിൽക്കുകയാണ് വേണ്ടത്. വേട്ടക്കാരൻ സംരക്ഷിക്കുന്ന രീതി ശരിയല്ലെന്നും വി മുരളീധരൻ ചൂണ്ടിക്കാട്ടി.  

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പേരുണ്ടെങ്കിൽ നടപടി സ്വീകരിക്കാം, പ്രശ്നം അതീവ ഗുരുതരം: ആരിഫ് മുഹമ്മദ് ഖാൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് ഹൈക്കോടതിയിൽ

അതേ സമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തുടർനടപടിയ്ക്ക് സർക്കാരിന് എന്താണ് തടസമെന്ന് ഹൈക്കോടതി ചോദ്യം . റിപ്പോർട്ടിന്‍റെ പൂർണരൂപം ഹാജരാക്കാൻ ആവശ്യപ്പെട്ട ‍ഡിവിഷൻ ബെഞ്ച് വനിതാ കമ്മീഷനേയും കക്ഷി ചേർത്തു. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സർക്കാരിന് എന്ത് ചെയ്യാൻ പറ്റും  എന്നറിയിക്കാനും  കോടതി നിർദേശിച്ചു.  

അടിസ്ഥാനത്തിൽ ക്രിമിനൽ നടപടികൾ വേണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ പായിച്ചിറ നവാസ് നൽകിയ പൊതുതാൽപര്യ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. മലയാള സിനിമാ മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന ചൂഷണം സംബന്ധിച്ച് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കണ്ടെത്തലുകൾ ഉണ്ടെങ്കിലും കേസെടുക്കാൻ സർക്കാർ തയാറാകുന്നില്ലെന്നായിരുന്നു ആക്ഷേപം. ഹേമ കമ്മിറ്റിയ്ക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾക്ക് എന്താണ് തടസമെന്ന് ആക്ടിങ് ചീഫ് ജസ്റ്റീസ് സർക്കാരിനോട് ചോദിച്ചു.

പേരു വെളിപ്പെടുത്തരുത് എന്ന വ്യവസ്ഥയിലാണ് പലരും മൊഴി നൽകിയതെന്ന് പരാതിയില്ലാത്തതുകൊണ്ട് തുടർ നടപടി പ്രായോഗിക മല്ലെന്നുമായിരുന്നു എ ജിയുടെ മറുപടി. പരാതി കിട്ടിയിൽ നടപടിയെടുക്കും. സർക്കാരിന് ലഭിച്ച പഠന റിപ്പോ‍ർട്ട് കെട്ടിപ്പൂട്ടിവെയ്ക്കാനുളളതല്ലല്ലോ എന്ന് ആരാഞ്ഞ കോടതി മൊഴി നൽകിയവരുടെ പേരുകൾ വെളിപ്പെടുത്താതെതന്നെ കുറ്റക്കാർക്കെതിരെ തുടർ നടപടിയ്ക്ക് കഴിയില്ലേയെന്ന് ചോദിച്ചു.

 


 

Latest Videos
Follow Us:
Download App:
  • android
  • ios