മുഖ്യമന്ത്രി സംശയത്തിന്റെ നിഴലിലാണ്. മുഖ്യമന്ത്രിക്ക് തുടരാൻ ധാർമികത ഇല്ലെന്നും രാജി വെച്ച് മാറി നിൽക്കാനുള്ള മര്യാദ കാണിക്കണമെന്നും വി മുരളീധരൻ ആവശ്യപ്പെട്ടു. 

കോട്ടയം: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസില്‍ ലോകായുക്ത വിധി നീതി വൈകുന്നത് നീതി നിഷേധമാണെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രി സംശയത്തിന്റെ നിഴലിലാണ്. മുഖ്യമന്ത്രിക്ക് തുടരാൻ ധാർമികത ഇല്ലെന്നും രാജി വെച്ച് മാറി നിൽക്കാനുള്ള മര്യാദ കാണിക്കണമെന്നും വി മുരളീധരൻ ആവശ്യപ്പെട്ടു. 

ലോകായുക്ത വിധി ഗുരുതരമായ പ്രശ്നങ്ങൾ ഉയർത്തുന്നതാണ് ലോകായുക്ത വിധിയാണ്. മുഖ്യമന്ത്രി സ്വജനപക്ഷപാദം നടത്തി എന്ന് ഒരു ജഡ്ജി കണ്ടെത്തിയിട്ടുണ്ട്. ഭിന്നാഭിപ്രായത്തിന്റെ സാങ്കേതികത്വത്തിൽ കടിച്ചു തൂങ്ങി അധികാരത്തിൽ തുടരാനുള്ള ശ്രമം മുഖ്യമന്ത്രി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട വി മുരളീധരൻ. മുഖ്യമന്ത്രി അധികാരത്തിൽ തുടർന്നാൽ ആ കസേരയുടെ മഹത്വം നഷ്ടപ്പെടുമെന്നും കൂട്ടിച്ചേര്‍ത്തു.

Also Read: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസിൽ മുഖ്യമന്ത്രിക്ക് താൽകാലികാശ്വാസം,ഫുൾ ബെഞ്ചിന് വിട്ട് ലോകായുക്ത, വിധി നീളും

കേസിലെ ലോകായുക്ത വിധി മുഖ്യമന്ത്രിക്ക് തിരിച്ചടി തന്നെയാണെന്നും രാജിവെക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ആവശ്യപ്പെട്ടു. കേസ് മൂന്നംഗ ബെഞ്ചിന് വിട്ടെങ്കിലും ഒരു ജഡ്ജിയുടെ വിധി മുഖ്യമന്ത്രിക്കെതിരാണെന്നും ലോകായുക്ത വിധി മുഖ്യമന്ത്രിക്ക് ആശ്വാസകരം എന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ലോകായുക്തയും വിധി ഒരു വര്‍ഷം വൈകിയത് തന്നെ സംശയാസ്പദമാണെന്ന ആരോപണം നേരത്തെ ഉയര്‍ന്നതാണ്. മുഖ്യമന്ത്രിയുടെ ധാര്‍മികത ചോദ്യം ചെയ്യുന്നത് തന്നെയാണ് ലോകായുക്ത വിധിയെന്നും മുഖ്യമന്ത്രി അധികാരത്തില്‍ കടിച്ച് തൂങ്ങാതെ രാജിവെക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.