Asianet News MalayalamAsianet News Malayalam

'ശക്തനായി വന്ന് തോറ്റ വിഷമം', മുരളീധരന് മേയർ ആര്യയോട് അസൂയ: ശിവൻകുട്ടി

. മേയർ ആര്യാ രാജേന്ദ്രന് അംഗീകാരം ലഭിക്കുന്നതിന്റെ അസൂയയാണ് മുരളീധരനെന്നും ശിവൻകുട്ടി പരിഹസിച്ചു. 

v sivankutty against congress mp k muraleedharan over mayor arya rajendran controversy
Author
Thiruvananthapuram, First Published Dec 30, 2021, 11:49 AM IST

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെ (Arya Rajendran) പരിഹസിച്ച കോൺഗ്രസ് എംപി കെ മുരളീധരന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി. ശക്തനായി വന്ന് നേമത്ത് ശക്തമായി തോറ്റതിന്റെ വിഷമമാണ് മുരളീധരനെന്ന് ശിവൻകുട്ടി തിരുവനന്തപുരത്ത് പറഞ്ഞു. മേയർ ആര്യാ രാജേന്ദ്രന് അംഗീകാരം ലഭിക്കുന്നതിന്റെ അസൂയയാണ് മുരളീധരനെന്നും ശിവൻകുട്ടി പരിഹസിച്ചു. 

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെ പരിഹസിച്ച് കഴിഞ്ഞ ദിവസമാണ് കെ.മുരളീധരൻ രംഗത്തെത്തിയത്. തിരുവനന്തപുരം മേയർക്ക് വിവരമില്ലെന്നായിരുന്നു പരാമർശം. കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് എത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വാഹനവ്യൂഹത്തിലേക്ക് മേയറുടെ കാർ കയറിപ്പോയെന്ന വാർത്ത ഉന്നയിച്ചാണ് മുരളീധരൻ മേയർക്കെതിരെ അതിരൂക്ഷവിമർശനം നടത്തിയത്. 

K Muraleedharan Against Arya Rajendran : 'അതിന് വിവരമില്ല' - മേയർ ആര്യക്കെതിരെ കടുത്ത പരാമർശവുമായി മുരളീധരൻ

''തിരുവനന്തപുരം മേയറെ വിമർശിച്ചതിൻ്റെ പേരിലാണ് എനിക്കെതിരെ കേസ് വന്നത്. ഇപ്പോ ഒരു കാര്യം മനസ്സിലായി... അതിന് വിവരമില്ല... രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് കാറും കൊണ്ട് അതിക്രമിച്ചു കേറാണ്. ആരെങ്കിലും ചെയ്യുമോ... രാഷ്ട്രപതിയുടേയോ പ്രധാനമന്ത്രിയുടെയോ വാഹനവ്യൂഹത്തിലേക്ക്  അതിക്രമിച്ചു കയറിയാൽ സ്പോട്ടിൽ വെടിവയ്ക്കുക എന്നതാണ് നയം. കീ....ന്ന് പറഞ്ഞ് ഹോണടിച്ച് അങ്ങ് കേറ്റുകയാണ്... അതിന് പിന്നെ ഠേ എന്നു പറഞ്ഞ് വെടിവച്ചാവും മറുപടി. ഇതൊക്കെ ഒന്ന് പറഞ്ഞു കൊടുക്കാനുള്ള ബുദ്ധിയുള്ള ഒരുത്തനും സിപിഎമ്മിൽ ഇല്ലേ...? '' എന്നായിരുന്നു മുരളീധരന്റെ വാക്കുകൾ. എന്നാൽ പ്രോട്ടോകോള്‍ ലംഘനമുണ്ടായോയെന്ന് അറിയില്ലെന്നായിരുന്നു മേയരുടെ വിശദീകരണം. 
 

Follow Us:
Download App:
  • android
  • ios